Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ അനധികൃത...

ശബരിമലയിൽ അനധികൃത വിഡിയോ ചിത്രീകരണം: വ്ലോഗര്‍ക്കെതിരെ കേസ്

text_fields
bookmark_border
ശബരിമലയിൽ അനധികൃത വിഡിയോ ചിത്രീകരണം: വ്ലോഗര്‍ക്കെതിരെ കേസ്
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ന​ട അ​ട​ച്ച സ​മ​യ​ത്തെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് പോ​സ്റ്റ് ചെ​യ്ത​യാ​ള്‍ക്കെ​തി​രെ പ​മ്പ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​തി​വാ​യി ശ​ബ​രി​മ​ല​യി​ല്‍നി​ന്നു​ള്ള വി​ഡി​യോ​ക​ള്‍ എ​ടു​ക്കു​ക​യും സോ​ഷ്യ​ല്‍മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്ന റാ​ന്നി സ്വ​ദേ​ശി​യാ​യ വ്ലോ​ഗ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ വി​ഡി​യോ യു​ട്യൂ​ബി​ല്‍നി​ന്ന് നീ​ക്കം ചെ​യ്തു. ഹൈ​കോ​ട​തി നി​യോ​ഗി​ച്ച സ്‌​പെ​ഷ​ല്‍ ക​മീ​ഷ​ണ​ര്‍ ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ പ​മ്പ പൊ​ലീ​സി​നോ​ടും വ​നം വ​കു​പ്പി​നോ​ടും റി​പ്പോ​ര്‍ട്ട് തേ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ന​ട അ​ട​ച്ച​തി​ന് ശേ​ഷം ശ​ബ​രി​മ​ല​ക്കാ​ഴ്ച എ​ന്ന പേ​രി​ലാ​യി​രു​ന്നു വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. 10 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള​താ​യി​രു​ന്നു വി​ഡി​യോ. ക​ഴി​ഞ്ഞ മാ​സം 24നാ​ണ് വി​ഡി​യോ അ​പ് ലോ​ഡ് ചെ​യ്ത​ത്.

ന​ട അ​ട​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​ധി​കൃ​ത​ര്‍ക്ക​ല്ലാ​തെ മു​ക​ളി​ലേ​ക്ക് പോ​കാ​ന്‍ ആ​ര്‍ക്കും അ​നു​വാ​ദ​മി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ ഇ​യാ​ള്‍ എ​ങ്ങ​നെ അ​വി​ടെ​യെ​ത്തി എ​ന്ന​ത് അ​ന്വേ​ഷി​ക്കും. പൊ​ലീ​സ് ചെ​ക്കി​ങ് പോ​യ​ന്റ് ക​ട​ന്ന് നീ​ലി​മ​ല ബോ​ട്ടം, നീ​ലി​മ​ല ടോ​പ്പ്, അ​പ്പാ​ച്ചി​മേ​ട്, ശ​ബ​രി​പീ​ഠം, മ​ര​ക്കൂ​ട്ടം, ച​ന്ദ്രാ​ന​ന്ദ​ന്‍ റോ​ഡ്, വ​ലി​യ ന​ട​പ്പ​ന്ത​ല്‍ വ​ഴി​യാ​ണ് ഇ​യാ​ള്‍ പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ​യെ​ത്തി​യ​ത്. ഇ​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. പ​മ്പാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ല്‍നി​ന്നാ​ണ് വി​ഡി​യോ ആ​രം​ഭി​ച്ച​ത്. ആ​ളൊ​ഴി​ഞ്ഞ പ​തി​നെ​ട്ടാം പ​ടി​യും കൊ​ടി​മ​ര​ത്തി​ന്റെ ഭാ​ഗ​ങ്ങ​ളും കാ​ണി​ച്ചാ​ണ് വി​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vloggervideo shootingSabarimala
News Summary - Illegal video shooting in Sabarimala: Case filed against vlogger
Next Story