അനധികൃത സ്വത്ത്: ഓവർസിയർക്ക് 1.57 കോടി പിഴ
text_fieldsകൊച്ചി: അനധികൃത സ്വത്ത് സമ്പാദന േകസിൽ പോസ്റ്റ് ഓഫിസിലെ മെയിൽ ഒാവർസിയർക്ക് 1.57 കോടി രൂപ പിഴ. കണ്ണൂർ കണ്ണംപുറം ‘മാണിക്യ’ത്തിൽ പി.പി. മധുസൂദനൻ നമ്പ്യാരെയാണ് (60) എറ ണാകുളം പ്രത്യേക സി.ബി.ഐ കോടതി (ഒന്ന്) ജഡ്ജി കെ. സത്യൻ ശിക്ഷിച്ചത്.
അഴിമതി നിരോധ ന നിയമപ്രകാരം വിധിച്ച രണ്ടുവർഷത്തെ തടവുശിക്ഷക്ക് പുറമെയാണിത്. പ്രതി തളിപ്പറ മ്പ് ചിറക്കൽ പോസ്റ്റ് ഓഫിസിലും കണ്ണൂർ സബ് ഡിവിഷനൽ പോസ്റ്റ് ഓഫിസിലും ജോലിചെ യ്യവേ വൻ തുക അനധികൃതമായി സമ്പാദിച്ചതായി സംശയാതീതമായി തെളിഞ്ഞതിനെത്തുടർന്നാണ ് ശിക്ഷ വിധിച്ചത്.
2003 ജനുവരി ഒന്നുമുതൽ 2010 ഏപ്രിൽ 23 വരെ കാലയളവിൽ മാത്രം 1,59,09,777 രൂപ അനധികൃതമായി സമ്പാദിച്ചതായാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. ഇതുസംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാൻ കഴിയാത്തതിനെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി സമ്പാദിച്ചത് പരിഗണിക്കുേമ്പാൾ പിഴസംഖ്യ അധികമല്ലെന്ന് നിരീക്ഷണത്തോടെയാണ് വൻതുക പിഴ വിധിച്ചത്.
അനധികൃത സ്വത്ത്; മുൻ കസ്റ്റംസ് സൂപ്രണ്ടിന് രണ്ടുവർഷം തടവ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിന് രണ്ട് വർഷം തടവും 26.5 ലക്ഷം രൂപ പിഴയും ശിക്ഷ. 1999 മുതൽ 2005 വരെ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കോഴിേക്കാട് നടക്കാവ് ‘സാകേതി’ൽ ടി. ഗോപാലകൃഷ്ണനെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി എം. വർഗീസ് ശിക്ഷിച്ചത്. സി.ബി.ഐ കൊച്ചി യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.
ഗോപാലകൃഷ്ണൻ സൂപ്രണ്ടായി ജോലിയിലിരുന്ന ആറുവർഷത്തിനിടെ സ്വന്തമായും കുടുംബാംഗങ്ങളുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദിെച്ചന്നായിരുന്നു സി.ബി.ഐ കണ്ടെത്തൽ. ഇയാൾ ജോലിയിൽ പ്രവേശിച്ച 1999 ഏപ്രിൽ ഒന്നിലെ കണക്ക് പ്രകാരം 5,18,779 രൂപയുടെ സ്വത്താണ് ഉണ്ടായിരുന്നത്. എന്നാൽ, സർവിസ് അവസാനിച്ച 2005ലെ കണക്ക് പ്രകാരം 23,62,904 രൂപയുടെ സ്വത്തുവകകൾ കണ്ടെത്തി.
യഥാർഥത്തിൽ 2.08 ലക്ഷം മാത്രമാണ് സമ്പാദ്യമായി ഉണ്ടാകേണ്ടിയിരുന്നത്. അധിക സ്വത്തിനെക്കുറിച്ച് കൃത്യമായ വിവരം നൽകാൻ കഴിയാത്തതിനെത്തുടർന്നാണ് സി.ബി.ഐ കേസെടുത്തത്. ഭാര്യയെയും പ്രതിചേർത്തിരുന്നെങ്കിലും കഴിഞ്ഞവർഷം ഹൈകോടതി ഇവരെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
