Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിള്ളിയിൽ അനധികൃത പാർക്കിങ്; അപകടം വർധിക്കുന്നു

text_fields
bookmark_border
കിള്ളിയിൽ അനധികൃത പാർക്കിങ്; അപകടം വർധിക്കുന്നു
cancel
camera_alt

കി​ള്ളി മെ​ഡി​സി​റ്റി ജ​ങ്ഷ​നി​ല്‍ ആം​ബു​ല​ന്‍സ് ഉ​ള്‍പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍ക്കി​ങ്

കാട്ടാക്കട: കിള്ളി മെഡിസിറ്റി ജങ്ഷനില്‍ ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് അപകടത്തിന് ഇടയാക്കുന്നു. നടപ്പാതയും റോഡും കൈയേറിയാണ് പാര്‍ക്കിങ്ങ്. ആശുപത്രിയില്‍നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനയാത്രക്കാരും കാൽനടയാത്രികരും ബുദ്ധിമുട്ടുന്നു.

കിള്ളി ജങ്ഷനില്‍നിന്ന് തൂങ്ങാംപാറ- പൊന്നറ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലെ വാഹന പാര്‍ക്കിങ്ങും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നു. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാന്‍ തക്ക വീതിയുള്ള പൊന്നറ റോഡില്‍ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ യാത്രക്ക് പ്രയാസമുണ്ടാക്കുന്നു.

പ്രവേശന റോഡിന് മുന്നിലായി നിരനിരയായി വാഹനങ്ങള്‍ നിർത്തിയിടുന്നത് കാരണം പലപ്പോഴും സ്കൂള്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. പാര്‍ക്കിങ് നിയന്ത്രിക്കാന്‍ അടയന്തിര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal parking in Killi; increasing danger
Next Story