Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപന; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
cancel

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപന. നാലര ലിറ്റർ വിദേശ മദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് സന്നിധാനം പൊലീസിന്റെ പിടിയിലായത്. സന്നിധാനത്തെ ഹോട്ടൽ തൊഴിലാളിയാണ് ഇയാൾ. ഹോട്ടലിന് സമീപം ഇയാൾ താമസിച്ചിരുന്ന ഷെഡിൽ ബാഗിൽ സൂക്ഷിച്ച മദ്യമാണ് പൊലീസ് കണ്ടെടുത്തത്.

പൂ‍ർണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാൽ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോ‍ർട്ട് നൽകി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തല്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Illegal liquor sale at Sabarimala Sannidhanam
Next Story