വിൽപനക്കായി സ്കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും കൂട്ടാളിയും അറസ്റ്റിൽ
text_fieldsശ്രീകണ്ഠപുരം: വിൽപനക്കായി സ്കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ റിട്ട. എസ്.ഐയും കൂട്ടാളിയും അറസ്റ്റിൽ. ചുഴലി മൊട്ടക്കെ പീടിക സ്വദേശികളായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന് (60) ഇയാളുടെ കൂട്ടാളി മുണ്ടയില്‍ നാരായണന് (65) എന്നിവരെയാണ് തളിപ്പറമ്പ് സർക്കിൾ എക്സൈസ് പ്രിവൻറിവ് ഓഫിസര്‍ എം.വി. അഷ്റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കല്‍നിന്ന് 24 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. മദ്യവുമായി സ്കൂട്ടറിൽ വരുന്നതിനിടെയാണ് ഇവര്‍ എക്സൈസിന്റെ വലയിലായത്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് കുറുമാത്തൂര്‍, ബാവുപ്പറമ്പ ഭാഗങ്ങളിലാണ് എക്സൈസ് പരിശോധന നടത്തിയത്. സിവില്‍ ഓഫിസര്‍മാരായ കെ.വി. ഷൈജു, പി.ആര്. വിനീത് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
മദ്യവിൽപന നടത്തുന്നതായി ഉണ്ണികൃഷ്ണനെതിരെ നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. പലപ്പോഴും താന്‍ പൊലീസ് ആണെന്ന് പറഞ്ഞാണത്രേ ഇയാൾ രക്ഷപ്പെട്ടിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

