Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിലയിലെ അനധികൃത നിയമനങ്ങൾ: മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

text_fields
bookmark_border
Minister V. Sivankutty K. Surendran
cancel

തിരുവനന്തപുരം: കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ ശിവൻകുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയത്. മുൻകൂർ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് ശിവൻകുട്ടി തെറ്റിച്ചത്. ശിവൻകുട്ടി കിലാ ചെയർമാനായിരുന്ന കാലയളവിലെ നിയമനങ്ങൾ എല്ലാം പുനപരിശോധിക്കണം. വഞ്ചിയൂരിലെ ഡി.വൈ.എഫ്.ഐ നേതാവ് സൂര്യ ഹേമ​െൻറ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം.

വിവിധ മന്ത്രിമാർ നടത്തുന്ന ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. അനധികൃതമായി നിയമിച്ച എല്ലാവരെയും ഉടൻ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് പിൻവാതിൽ നിയമനങ്ങൾ വരുത്തി വെക്കുന്നത്. ജോലിക്ക് അർഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal appointments in Kila: K. Surendran wants Minister V. Sivankutty to resign
Next Story