Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടിയിലെത്തിയവർക്ക് പരിഗണനയില്ല; സംസ്ഥാന ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു

text_fields
bookmark_border
ഇ​രു​മു​ന്ന​ണി​ക​ളി​ൽ​നി​ന്നും ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​രാ​ണ് അ​സം​തൃ​പ്ത​ർ
https://www.madhyamam.com/tags/bjp-kerala
cancel

തൊ​ടു​പു​ഴ: നി​യ​മ​സ​ഭ -ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​മ്പ് പാ​ർ​ട്ടി​യി​ൽ ചേ​ക്കേ​റി​യ​വ​ർ​ക്ക് പ​രി​ഗ​ണ​ന ല​ഭി​ക്കാ​ത്ത​തി​ൽ ബി.​ജെ.​പി​യി​ൽ അ​തൃ​പ്തി. ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളി​ൽ​നി​ന്ന, ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​രോ​ടൊ​പ്പം സ്വ​ത​ന്ത്ര പ​രി​വേ​ഷ​വു​മാ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ​വ​രും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്.

പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഫോ​ൺ കe​ളു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​റി​ല്ലെ​ന്നും ആ​രോ​പി​ച്ച് ന​ട​ൻ ദേ​വ​ൻ അ​ടു​ത്തി​ടെ ബി.​ജെ.​പി വി​ട്ടി​രു​ന്നു. മു​ൻ എം.​എ​ൽ.​എ​മാ​രും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പാ​ർ​ട്ടി​യി​ലെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് മാ​ന്യ​മാ​യ പ​ദ​വി​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു എ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഇ​വ​രെ കൈ​വി​ട്ട​താ​യാ​ണ് ആ​ക്ഷേ​പം.

ഇ​ടു​ക്കി​യി​ലെ പ്ര​മു​ഖ സി.​പി.​എം നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന എ​സ്. രാ​ജേ​ന്ദ്ര​ൻ, മു​ൻ നാ​ട്ടി​ക എം.​എ​ൽ.​എ​യും സി.​പി.​ഐ നേ​താ​വു​മാ​യി​രു​ന്ന സി.​സി. മു​കു​ന്ദ​ൻ, മു​ൻ വൈ​ക്കം എം.​എ​ൽ.​എ​യും സി.​പി.​ഐ നേ​താ​വു​മാ​യി​രു​ന്ന കെ. ​അ​ജി​ത്, എ​ൻ.​സി.​പി സം​ഘ​ട​ന കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ന്നാ​ക്ക സ​മു​ദാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ബി. ​ജ​യ​കു​മാ​ർ, മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യി​രു​ന്ന ആ​ർ.​എ​സ്. അ​രു​ൺ രാ​ജ് (കൊ​ല്ലം), എം.​ജെ. ജോ​ബ് (ആ​ല​പ്പു​ഴ), ബി.​എ​സ്. അ​നൂ​പ് (കൊ​ല്ലം/​തി​രു​വ​ന​ന്ത​പു​രം), അ​ഡ്വ. എം.​എ​സ്. അ​നി​ൽ​കു​മാ​ർ (തൃ​ശൂ​ർ),വി​ജ​യ​ൻ തോ​മ​സ് (തി​രു​വ​ന​ന്ത​പു​രം), പ​ന്ത​ളം പ്ര​താ​പ​ൻ (പ​ത്ത​നം​തി​ട്ട), സി. ​ര​ഘു​നാ​ഥ് (ക​ണ്ണൂ​ർ), ആ​ർ. ര​ശ്മി (കൊ​ല്ലം), എ​ന്നി​വ​ര​ട​ക്ക​മു​ള​ള നി​ര​വ​ധി പേ​രാ​ണ് ഇ​ക്കാ​ല​യ​ളി​വി​ൽ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്.

ഇ​തി​ൽ ഏ​താ​നും പേ​ർ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പാ​ർ​ട്ടി​യി​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ തു​ട​ർ​ന്ന ഇ​വ​രി​ൽ പ​ല​രും ഇ​പ്പോ​ൾ നി​രാ​ശ​രാ​ണെ​ന്നാ​ണ് വി​വ​രം. അ​വ​ഗ​ണ​ന തു​ട​രു​ന്ന പ​ക്ഷം മാ​തൃ​പാ​ർ​ട്ടി​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള നീ​ക്ക​വും ചി​ല നേ​താ​ക്ക​ൾ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​റ്റ് ചി​ല​രാ​ക​ട്ടെ സ​ജീ​വ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​നു​ള​ള നീ​ക്ക​ത്തി​ലു​മാ​ണ്. അ​തേ​സ​മ​യം പ​തി​റ്റാ​ണ്ടു​ക​ളാ​യി പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന​വ​രെ ത​ഴ​ഞ്ഞ് വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് കൂ​ടു​മാ​റി​യെ​ത്തു​ന്ന​വ​ർ​ക്ക് അ​മി​ത പ​രി​ഗ​ണ​ന ന​ൽ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഏ​റെ നാ​ളു​ക​ളാ​യി ബി.​ജെ.​പി​യി​ലു​ണ്ട്. മു​ൻ ഡി.​ജി.​പി​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ പാ​ർ​ട്ടി കൗ​ൺ​സി​ല​റു​മാ‍യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി വി​വാ​ദ​ത്തോ​ടെ ഈ ​വാ​ദം പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story