മദ്യപിച്ചതിന് ക്രൈബ്രാഞ്ച് ഐ.ജിക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: മദ്യപിച്ച് ഒൗദ്യോഗിക വാഹനത്തിൽ യാത്രചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉത്തരമേഖല െഎ.ജി ഇ.ജെ. ജയരാജിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൊല്ലം റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ നടപടിക്ക് ശിപാർശ ചെയ്യുകയായിരുന്നു.
ഡി.ജി.പിയുടെ ശിപാർശ അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശാനുസരണം ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ചതിന് ഇ.ജെ. ജയരാജിെൻറ ഡ്രൈവർ സന്തോഷിനെ അന്വേഷണവിധേയമായി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ ഡ്രൈവറായ സന്തോഷിനെതിരെ സിറ്റി പൊലീസ് കമീഷണർ പി. പ്രകാശാണ് നടപടിയെടുത്തിരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അപകടകരമാംവിധം പൊലീസ് വാഹനം പോകുന്നതായ പരാതിയെ തുടർന്ന് അഞ്ചൽ ഭാഗത്തുവെച്ച് നാട്ടുകാരും പൊലീസും ചേർന്ന് വാഹനം തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി.
എന്നാൽ, വാഹനം ഓടിച്ചത് സന്തോഷായിരുന്നതിനാൽ ഇയാൾക്കെതിരെ മാത്രം കേസെടുത്ത് പൊലീസ് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അഞ്ചലിലെ ഒരുവ്യക്തിയുടെ വീട്ടിൽ ഒൗദ്യോഗിക വാഹനത്തിൽ പോയി മടങ്ങിവരികയായിരുന്നു െഎ.ജിയെന്ന് കണ്ടെത്തിയിരുന്നു. ഡി.ജി.പിയുടെ ശിപാർശ വിശദമായി പരിശോധിെച്ചന്നും പൊതുസമൂഹത്തിന് മുന്നിൽ പൊലീസിനെ കുറിച്ച് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ് െഎ.ജിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്തമായെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഒാൾ ഇന്ത്യ സർവിസ് ചട്ടങ്ങളുടെ ലംഘനമാണ് െഎ.ജി നടത്തിയതെന്നും ആ സാഹചര്യത്തിലാണ് സസ്െപൻഷനെന്നുമാണ് ഉത്തരവിൽ പറയുന്നത്. മുമ്പ് ട്രെയിൻ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലും െഎ.ജിക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
