സല്യൂട്ടിൽ അപാകതയെന്ന് പറഞ്ഞ് എസ്.െഎക്ക് െഎ.ജിയുടെ ‘ചാട്ട’ശിക്ഷ
text_fieldsപാലക്കാട്: സല്യൂട്ടിൽ അപാകതയുണ്ടെന്ന് പറഞ്ഞ് എസ്.ഐക്ക് റേഞ്ച് ഐ.ജിയുടെ ‘ചാട്ട’ശിക്ഷ. കുഴൽമന്ദം സ്റ്റേഷൻ പരിശോധനക്ക് എത്തിയ തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത്കുമാറാണ് എസ്.ഐയെ സ്റ്റേഷൻ മുറിയിൽ ചാടിച്ചത്. ബോഡി ഫിറ്റ്നസ് ഇല്ല, സല്യൂട്ടിൽ അപാകത എന്നിവ പറഞ്ഞായിരുന്നു ശിക്ഷ. പരിശോധനക്കിടെ വനിത പൊലീസിനോട് മോശം വാക്ക് പറഞ്ഞെന്നും ആരോപണമുണ്ട്. റേഞ്ച് ഐ.ജിയുടെ പരിശോധന കഴിഞ്ഞതോടെ എസ്.ഐയെ പുതുനഗരം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
വെള്ളിയാഴ്ച വൈകീട്ടാണ് ഐ.ജി കുഴൽമന്ദം സ്റ്റേഷനിലെത്തിയത്. രണ്ട് വർഷത്തിലൊരിക്കൽ പരിശോധന സാധാരണമാണ്. എന്നാൽ, ഐ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ അസാധാരണ പ്രതികരണം ആദ്യം പൊലീസുകാരെയും അദ്ഭുതപ്പെടുത്തി. ചാട്ടശിക്ഷക്ക് പിന്നാലെ എസ്.ഐ രജീഷിനെ സ്ഥലം മാറ്റുകകൂടി ചെയ്തതോടെ പൊലീസുകാർ ശരിക്കും ഞെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
