Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമുദായിക...

സാമുദായിക ധ്രുവീകരണത്തെ മാനവികതകൊണ്ട്​ ചെറുക്കുക –മുസ്​ലിം നേതാക്കൾ

text_fields
bookmark_border
സാമുദായിക ധ്രുവീകരണത്തെ മാനവികതകൊണ്ട്​ ചെറുക്കുക –മുസ്​ലിം നേതാക്കൾ
cancel

കോ​ഴി​ക്കോ​ട്​: ദേ​ശീ​യ​ത​ല​ത്തി​ൽ, വി​ശി​ഷ്യാ കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം സൃ​ഷ്​​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ശ്വ​സാ​ഹോ​ദ​ര്യ​വും മാ​ന​വി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ചെ​റു​ക്കാ​ൻ കേ​ര​ളീ​യ സ​മൂ​ഹ​ത്തോ​ട്​ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ൾ. കോ​ഴി​േ​ക്കാ​ട്ട്​​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മ​മാ​ണ്​ നേ​താ​ക്ക​ളു​ടെ കൂ​ടി​ച്ചേ​ര​ലി​ന്​ സ​ന്ദ​ർ​ഭ​മൊ​രു​ക്കി​യ​ത്.

 ഇ​സ്​​ലാം​ഭീ​തി വ​ള​ർ​ത്താ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​േ​മ്പാ​ൾ ഖു​ർ​ആ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മാ​ന​വി​ക​ത​യ​ു​ടെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന്​ പ​ക​ര​ണ​മെ​ന്ന്​ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ ​എം.​െ​എ. അ​ബ്​​ദു​ൽ അ​സീ​സ്​ പ​റ​ഞ്ഞു. 

ദ​ലി​ത്, മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ സ്വ​യം ഭീ​തി​യി​ൽ​നി​ന്ന്​ സം​ഘ​ടി​ത​മാ​യി പു​റ​ത്തു​ക​ട​ക്ക​ണ​മെ​ന്ന്​ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി പ​റ​ഞ്ഞു. മു​സ്​​ലിം വി​ഷ​യ​ങ്ങ​ളി​ൽ കോ​ട​തി​ക​ൾ പോ​ലും മു​ൻ​വി​ധി​ക​ളോ​ടെ​യാ​ണ്​ നി​രീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ എം.​െ​എ. ഷാ​ന​വാ​സ്​ എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റ​ശീ​ദ​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്, ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഗ്രൂ​പ് എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, എ​ഴു​ത്തു​കാ​ര​ൻ യു.​എ. ഖാ​ദ​ർ, സി.​പി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, പി.​കെ. അ​ഹ​മ്മ​ദ്, അ​ബു​ൽ​ഖൈ​ർ മൗ​ല​വി, കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്, വി.​എം. ഇ​ബ്രാ​ഹീം, പി.​കെ. പാ​റ​ക്ക​ട​വ്, ഇ.​കെ.​എം. പ​ന്നൂ​ർ, ഹൈ​ലൈ​റ്റ്​ സു​ലൈ​മാ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ പാ​ല​ത്ത്, പി.​സി. താ​ഹി​ർ, എ.​എ. ഷാ​ഫി, അ​ബ്​​ദു​സ്സ​ലാം സി​ജി, പി. ​മു​ജീ​ബ്​​റ​ഹ്​​മാ​ൻ, വി.​പി. ബ​ഷീ​ർ, സോ​ളി​ഡാ​രി​റ്റി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി. ​ശാ​ക്കി​ർ, എ​സ്.​െ​എ.​ഒ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ സി.​ടി. ശു​ഹൈ​ബ്​ ത​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ​ൻ ടി. ​ആ​രി​ഫ​ലി സ​മാ​പ​നം ന​ട​ത്തി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meet
News Summary - iftar meet of muslim leader
Next Story