'വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വെടിവെച്ചുകൊല്ലും'; ഷൂട്ടേഴ്സ് പാനലുണ്ടാക്കും, വിവാദ തീരുമാനവുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
text_fieldsചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ
കോഴിക്കോട്: വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ വെടിവെച്ചുകൊല്ലുമെന്ന പ്രഖ്യാപനവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. ജനങ്ങളുടെ താൽപര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാർട്ടികളും ഐകകണ്ഠ്യേന എടുത്ത തീരുമാനമാണെന്നും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പറഞ്ഞു.
'പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനം വനഭൂമിയാണ്. കഴിഞ്ഞ ഒരുപാട് നാളുകളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം വന്യജീവി ആക്രമണമാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉപജീവന പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഭരണസമിതിയോഗം ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലാന്‍ ഷൂട്ടേഴ്‌സ് പാനലിന് നിര്‍ദേശം നല്‍കിയത്' -കെ. സുനിൽ പറഞ്ഞു.
'ഇതൊരു വൈകാരിക തീരുമാനമല്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയത്. ഈ തീരുമാനത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണ്. മലയോര മേഖലയിലെ കര്‍ഷകര്‍ അസംതൃപ്തരാണ്. ജനങ്ങള്‍ സ്‌ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്' -അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭൂവിസ്തൃതിയില്‍ മൂന്നാമത്തെ പഞ്ചായത്താണ് കോഴിക്കോട് ജില്ലയുടെ വടക്ക്-കിഴക്ക് മേഖലയിലെ ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിമീ ആണ് ചുറ്റളവ്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനവും വനഭൂമിയാണ്. 10 വാര്‍ഡുകള്‍ വനഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പഞ്ചായത്തിലെ ജനങ്ങള്‍ വലിയതോതിലുള്ള വന്യജീവി ആക്രമണം നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

