Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജയിച്ചാല്‍ എല്ലാവര്‍ക്കും ഗള്‍ഫില്‍ ജോലി' -കൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി

text_fields
bookmark_border
sulaiman haji
cancel

മലപ്പുറം: വിജയിച്ചാല്‍ ഗള്‍ഫില്‍ പോകാനുദ്ദേശിക്കുന്നവര്‍ക്കെല്ലാം വിദേശത്ത് ജോലി വാങ്ങിച്ചുകൊടുക്കുമെന്ന് കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി. ദുബൈയിലും സൗദി അറേബ്യയിലുമുള്ള തന്‍റെ കമ്പനികളിലെല്ലാം റിക്രൂട്ട്‌മെന്‍റ് നടത്തി മണ്ഡലത്തില്‍ നിന്ന് വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം ജോലി വാങ്ങിച്ചുകൊടുക്കുമെന്നാണ് സ്ഥാനാർഥി പറയുന്നത്.

സമ്പത്തിന്‍റെയും ബിസിനസ് ലാഭത്തിന്‍റെയും മൂന്നില്‍ ഒരുഭാഗം മണ്ഡലത്തിലെ മുഴുവന്‍ ജനതക്കും നല്‍കും. എം.എല്‍.എ ആയാല്‍ ലഭിക്കുന്ന ശമ്പളവും അലവന്‍സുമെല്ലാം മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കും. ഇതില്‍ നിന്ന് ഒരു പൈസപോലും തന്‍റെ മക്കള്‍ക്കോ കുടുംബത്തിനോ നല്‍കില്ല.

എല്ലാ പഞ്ചായത്തിലും കളിസ്ഥലമൊരുക്കുമെന്നും സ്ഥാനാർഥി പറയുന്നു. കൊണ്ടോട്ടിയിലെ ഒരു തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്ഥാനാർഥിയുടെ വാഗ്ദാനങ്ങള്‍. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് ബിസിനസ്കാരന്‍ കൂടിയായ സുലൈമാന്‍ ഹാജി ജനവിധി തേടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'If we win, everyone will get a job in the Gulf' - LDF candidate from Kondotty
Next Story