Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൈവം ഉണ്ടെങ്കിൽ അത്...

ദൈവം ഉണ്ടെങ്കിൽ അത് സി.പി.എം ആണ് -എം.വി. ജയരാജൻ

text_fields
bookmark_border
ദൈവം ഉണ്ടെങ്കിൽ അത് സി.പി.എം ആണ് -എം.വി. ജയരാജൻ
cancel

കണ്ണൂർ: അന്നവും വസ്ത്രവും തരുന്നത് ആരാണോ അതാണ് ദൈവം എന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടെന്നും രാജ്യത്ത് അത് കമ്യൂണിസ്റ്റുകാരാണെന്നും ദൈവം എന്നത് ഉണ്ടെങ്കിൽ അത് സി.പി.എം ആണെന്നും എം.വി. ജയരാജൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിൽ സി.​പി.​എം ശ​ക്തി​കേ​ന്ദ്ര​ങ്ങളിൽ പി. ​ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി ദൈവത്തോടുപമിച്ച് ഫ്ലെക്സ് ഉയർന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചതിന് മറുപടി പറയുകയായിരുന്നു എം.വി. ജയരാജൻ.
വ്യക്തികളല്ല പാർട്ടിയാണ് പ്രധാനം. ദൈവം എന്ന് പറയുന്ന ഒന്നുണ്ടെങ്കിൽ അത് സി.പി.എം ആണ്. അന്ന വസ്ത്രാദി ഒട്ടും മുട്ടാതെ തന്നൂ രക്ഷിപ്പൂ നീ ഒന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ... എന്നാണ് ശ്രീനാരായണ ഗുരുവിന്‍റെ നാലുവരി. എന്ന് പറഞ്ഞാൽ, രാജ്യത്ത് കമ്യൂണിസ്റ്റുകാരാണ്, അതിൽ വ്യക്തികളടങ്ങുന്ന പാർട്ടിയാണ് അന്നത്തിനും വസ്ത്രത്തിനും വേണ്ടി പൊരുതുന്നത്. അവരുടെ മുന്നിൽ വ്യക്തികളെന്നത് നിസ്സാരന്മാർ. വ്യക്തികളേക്കാൾ പ്രധാനം കമ്യൂണിസ്റ്റ് പാർട്ടിയാണ് -അദ്ദേഹം പറഞ്ഞു.

ഏത് വ്യക്തിയായാലും അവർ പാർട്ടിക്ക് നൽകിയ സംഭാവന വിലപ്പെട്ടതാണ്. എന്നാൽ പാർട്ടിയാണ് ഏറ്റവും വലുത് എന്നും എം.വി. ജയരാജൻ പറഞ്ഞു.


‘തൂ​ണി​ലും തു​രു​മ്പി​ലും ദൈ​വ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​പോ​ലെ ഈ ​മ​ണ്ണി​ലും ജ​ന​മ​ന​സ്സി​ലും എ​ന്നെ​ന്നും നി​റ​ഞ്ഞു​നി​ൽ​ക്കും ഈ ​സ​ഖാ​വ് പി.​ജെ’ എ​ന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് പി. ജയരാജനെ പുകഴ്ത്തി സ്ഥാപിച്ച ബോർഡിൽ എഴുതിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimmv jayarajan
News Summary - If there is a God, it is CPIM -MV Jayarajan
Next Story