Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടവേള ബാബുവിന്...

ഇടവേള ബാബുവിന് സംഭവിച്ചത് നാക്കുപിഴയെങ്കിൽ മാപ്പ് പറയട്ടെ-ഹരീഷ് പേരടി

text_fields
bookmark_border
hareesh peradi
cancel

കോഴിക്കോട്: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. സംഭവിച്ചത് നാക്കുപിഴയെങ്കിൽ ആ പെൺകുട്ടിയുടെ സ്ത്രീത്വത്തോട് മാപ്പുപറയുകയാണ് വേണ്ടതെന്നും ഇടവേള ബാബുവിന്‍റെ പേരെടുത്ത് പറയാതെ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

മരിച്ചു പോയി എന്നവാക്ക് ജീവനുള്ള കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരിച്ച് പോയ മനസ്സുള്ളവര്‍ക്ക് മാത്രമേ മനസിലാക്കാന്‍ പറ്റാതെ പോവുകയുള്ളു എന്നും ഹരീഷ് പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

'ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന് പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു….തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്…എന്ന് – അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി,' ഹരീഷ് ഫേസ്ബുക്കില്‍ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idavela babuhareesh peradiparvathi thiruvoth
Next Story