Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീകളോട് പൊലീസ്​...

സ്ത്രീകളോട് പൊലീസ്​ മാന്യമായി സംസാരിച്ചില്ലെങ്കില്‍ നേരിടും -പ്രതിപക്ഷ നേതാവ്

text_fields
bookmark_border
vd satheesan
cancel

കൊച്ചി: പെണ്‍കുട്ടികളോടും സ്ത്രീകളോടും പൊലീസ് മര്യാദയായി സംസാരിച്ചില്ലെങ്കില്‍ ശക്തമായി നേരിടുമെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി ഇടപെട്ട്, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. സ്ത്രീവിരുദ്ധ പൊലീസായി കേരള പൊലീസ് മാറുകയാണ്​.

നിയമസഭ മാര്‍ച്ച് നടത്തിയതി​െൻറ പേരില്‍ അറസ്​റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പെണ്‍കുട്ടികളോട് ക​േൻറാണ്‍മെൻറ്​ പൊലീസ് സ്​റ്റേഷനിലെ സി.ഐയും എസ്.ഐയും ആശുപത്രിയില്‍ അപമര്യാദയായി പെരുമാറി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ സി.ഐ മോശമായാണ് പെണ്‍കുട്ടികളോട് സംസാരിച്ചത്. സമരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. പരാതിയുമായി ചെല്ലുന്ന സ്ത്രീകളെ പൊലീസ് പരിഹസിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
TAGS:vd satheeshan
News Summary - If the police do not speak politely to women, they will face - Opposition leader
Next Story