ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇക്കുറി ഇടതുപക്ഷത്തിനായിരിക്കും -കോടിയേരി
text_fieldsകണ്ണൂർ: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട് ഇടതുപക്ഷത്തിനായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ് പിണറായി സർക്കാർ. എല്ലാ ആരാധനാലയങ്ങൾക്കും ഓരോ പ്രദേശത്തും വികസന പ്രവർത്തനങ്ങൾ നടത്തി.ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ല. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാറാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ ജനങ്ങൾക്ക് വലിയ ആവേശം ആണ് കാണുന്നത്. ജനങ്ങൾ തന്നെ ഏറ്റെടുത്ത ഒരുതെരഞ്ഞെടുപ്പാണിത്. നിലവിൽ ഇടത്മുന്നണിക്ക് 95 സീറ്റ് ഉണ്ട്. റിസൾട്ട് വരുേമ്പാൾ നൂറിലധികം സീറ്റ് നേടി ചരിത്ര വിജയത്തോടെ അധികാരത്തിലെത്തും. എല്ലാ ജില്ലകളിലും ഇടത് അനുകൂല തരംഗമാണ്. മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന് അനുകൂല വിധി എഴുതാത്ത ജില്ലകളിൽ പോലും ഇക്കുറി ഇടത് അനുകൂല തരംഗമാണ്.
നേമത്ത് ബി.ജെ.പി അക്കൗണ്ട് എങ്ങനെയോ ഒരു ആക്സിഡന്റായി സംഭവിച്ചതാണ്. തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ബി.ജെ.പിയുമായിട്ടോ, ജമാഅത്തെ ഇസ്ലാമിയുമായോ യാതൊരു ബന്ധമോ ഡീലുമിെല്ലന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

