മലബാർ ബ്രാണ്ടി മദ്യം പുറത്തിറക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം -ലഹരി നിർമാർജന സമിതി
text_fieldsആലുവ: മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം പുറത്തിറക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മദ്യത്തിന്റെ ലഭ്യത കുറക്കുന്നതിന് പകരം പുതിയ ബ്രാൻഡുകൾ തുടങ്ങുന്നത് സ്വൈരജീവിതത്തിനെതിരായ കടന്നുകയറ്റമാണ്.
മലബാറിന്റെ സാംസ്കാരിക തനിമ തകർത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ ബഹുജനസമരം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് ഒ.കെ. കുഞ്ഞികോമു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.എം.കെ. കാഞ്ഞിയൂർ, എം.കെ.എ. ലത്തീഫ്, കെ.എച്ച്.എം. അഷ്റഫ്, സി.എം. യൂസഫ്, പി.പി. മുഹമ്മദ് കുട്ടി, മൂസാൻ പാട്ടില്ലത്ത്, ഷാജു തോപ്പിൽ, അഹമ്മദ് ജമാലുദ്ദീൻ, കാട്ടൂർ ബഷീർ, സൈദുകുഞ്ഞ് പുറയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

