നാളെ പ്രഖ്യാപനമെങ്കിൽ 24 മണിക്കൂറിനകം സ്ഥാനാർഥിപട്ടിക -വി.ഡി. സതീശൻ
text_fieldsതിരുവനന്തപരം: നാളെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല് 24 മണിക്കൂറിനകം ആദ്യഘട്ടത്തിലെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നോ നാലോ ദിവസം കഴിഞ്ഞാണെങ്കില് 60 സ്ഥാനാർഥികളെവരെ പ്രഖ്യാപിക്കാനാകും. മാര്ച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്നാണ് കരുതിയത്. എന്നാല്, അതുണ്ടായില്ല. ഈ സാഹചര്യത്തില് മുന്കൂട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ട കാര്യമില്ല. ഡല്ഹിയില് പോയി പത്തും പതിനഞ്ചും ദിവസമെടുത്ത് പേരുകൾ പ്രഖ്യാപിക്കുന്ന രീതി ഇക്കുറി ഉണ്ടാകില്ല. പാലക്കാടിന്റെ കാര്യത്തില് തീരുമാനമായിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. അധികാരമില്ലാത്ത കാലത്തും കോണ്ഗ്രസിനൊപ്പംനിന്ന ആളാണെന്നും പേര് പരിഗണിക്കുന്നതില് അഭിമാനമുണ്ടെന്നും സ്ഥാനാര്ത്ഥിത്വം കിട്ടിയില്ലെങ്കില് കുഴപ്പമില്ലെന്നുമാണ് രമേശ് പിഷാരടി പറഞ്ഞത്. മട്ടന്നൂരില്നിന്ന് കെ.കെ. ശൈലജയെ മാറ്റി, തോല്ക്കുന്ന സീറ്റ് നല്കുന്നത് മാറ്റിനിര്ത്തുന്നതിന് തുല്യമാണെന്ന് സതീശൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

