Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചുപൂട്ടട്ടെ’ -മുൻമന്ത്രി എം.ബി. രാജേഷ്

text_fields
bookmark_border
പ​ത്ത് വ​ർ​ഷം മു​മ്പ് 813 മ​ദ്യ​ശാ​ല​ക​ൾ ഉ​ണ്ടാ​യി​രു​ന്നു, അന്ന് പൂട്ടിയെന്ന് പറയുന്നത് പച്ചക്കള്ളം
‘ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചുപൂട്ടട്ടെ’ -മുൻമന്ത്രി എം.ബി. രാജേഷ്
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാറി​ന്‍റെ കാ​ല​ത്ത് ബാ​റു​ക​ൾ പൂ​ട്ടി​യെ​ന്ന​ത് വെ​റും വാ​ട്‌​സ്‌​ആ​പ് യൂ​നി​വേ​ഴ്‌​സി​റ്റി ക​ഥ മാ​ത്ര​മാ​ണെ​ന്ന് മു​ൻ എക്സൈസ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചുപൂട്ടട്ടെയെന്നും അതിന് വി.ഡി. സതീശന്‍ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.

അന്ന് സം​സ്ഥാ​ന​ത്ത് 748 ബാ​ർ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. യു.ഡി.എഫിന്റെ അ​ബ്‌​കാ​രി ന​യ​ത്തി​ൽ മാ​റ്റംവ​രു​ത്താ​ൻ കാ​ര​ണം ബാ​ർ കോ​ഴ ആ​രോ​പ​ണ​വും വി.​എം. സു​ധീ​ര​നു​മാ​യു​ള്ള ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ട​വു​മാ​യി​രു​ന്നു.

സു​ധീ​ര​നെ തോ​ൽ​പ്പി​ക്കാ​നു​ള്ള വാ​ശി​യു​ടെ പു​റ​ത്താ​ണ് ഫൈ​വ് സ്റ്റാ​ർ ക്ലാ​സി​ഫി​ക്കേ​ഷ​നു​ള്ള 29 ബാ​റു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ, ലൈ​സ​ൻ​സ് ന​ഷ്‌​ട​പ്പെ​ട്ട എ​ല്ലാ ബാ​റു​ക​ൾ​ക്കും ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ൾ അ​നു​വ​ദി​ച്ചു.

അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽനി​ന്ന് ത​ടി​യൂരാനാണ് അ​ന്ന​ത്തെ സ​ർ​ക്കാ​ർ ഇ​ത് ചെ​യ്‌​ത​ത്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ അ​ധി​കാ​രം ഒ​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​ൽ 813 ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും 306 ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ളും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​ -എം.ബി. രാജേഷ് പറഞ്ഞു.

പി​ന്നീ​ട് വ​ന്ന എ​ൽ​.ഡി​.എ​ഫ് സർക്കാർ, ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളാ​ക്കി മാ​റ്റി​യ ബാ​റു​ക​ൾ ത്രീ ​സ്റ്റാ​ർ ക്ലാ​സി​ഫി​ക്കേ​ഷ​ൻ കൈ​വ​രി​ച്ച​പ്പോ​ൾ അ​വ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ക മാ​ത്ര​മാ​ണ്. ഇ​ത് ഒ​രു നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​യി​രു​ന്നു. അ​ല്ലാ​തെ പു​തി​യ ബാ​റു​ക​ൾ വാ​രി​ക്കോ​രി ന​ൽ​കി​യ​ത​ല്ല.

പ​ത്ത് വ​ർ​ഷം മുമ്പ് 813 മ​ദ്യ​ശാ​ല​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്ന് 896 എ​ണ്ണം മാ​ത്ര​മാ​ണു​ള്ള​ത്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള ‘അ​ന്ന് എ​ല്ലാം പൂ​ട്ടി, ഇ​പ്പോ​ൾ എ​ല്ലാം തു​റ​ന്നു’ എ​ന്ന പ്ര​ചാ​ര​ണം പൂ​ർ​ണ​മാ​യും വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും മുൻമന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുകയാണ്. എൽ.ഡി.എഫിന്റെ കാലത്താണ് എല്ലാത്തിനും തുടക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി കുറക്കുന്നത് എൽ.ഡിഎഫ് ആലോചിച്ചിട്ട് പോലുമില്ല. മൂന്ന് വർഷം ഫയലിൽ തീരുമാനം എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞ കള്ളം തിരുത്തുമെന്നൊന്നും കരുതുന്നില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. യു.ഡി.എഫിന് മദ്യം എന്നും കറവപ്പശുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'If Oommen Chandy's Liquor Policy Was Right, Let Bars Close Again': Former Minister MB Rajesh
Next Story