Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.വി തോമസിനെതിരെ നടപടി എടുത്തില്ലെങ്കിൽ അത് തരൂരിനോടുള്ള നീതികേട് -കെ. മുരളീധരൻ
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: സി.പി.എം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ അച്ചടക്ക നടപടി എടുത്തില്ലെങ്കിൽ അത് ശശി തരൂരിനോടുള്ള നീതികേടാണെന്ന് കെ. മുരളീധരൻ എം.പി. കോൺഗ്രസ് തീരുമാനം തരൂർ അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയുമാണ് ചെയ്തത്. പിണറായി വിജയനെ പുകഴ്ത്തിയ തോമസിന്‍റെ നടപടി ന്യായീകരിക്കാനാവില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
മാർക്സിസ്റ്റുകാർ പോലും ഏകാധിപതിയായി കാണുന്ന പിണറായി കെ.വി തോമസ് വാനോളം പുകഴ്ത്തി. ഇത്തരത്തിൽ ചെയ്യാൻ പാടില്ലായിരുന്നു. അത് ഗുരുതര അച്ചടക്കലംഘനമാണ്. അച്ചടക്കലംഘനത്തിന് നടപടി ഉണ്ടാകണമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

