െതരഞ്ഞെടുപ്പ്: 50,000 രൂപയില്‍ കൂടുതലുണ്ടെങ്കിൽ രേഖ വേണം
text_fieldsകോഴിക്കോട്: നിയമസഭ െതരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്രചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. സ്ഥാനാർഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ മൂന്നു വീതം സ്ക്വാഡുകളെയാണ് നിയോഗിച്ചത്.
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിെൻറ നേതൃത്വത്തിലുള്ള സ്ക്വാഡില്‍ രണ്ടു സായുധ പൊലീസ് ഉദ്യോഗസ്ഥരും ഒരു വിഡിയോഗ്രാഫറും ഉണ്ടാകും. സ്ഥാനാർഥി, ഏജൻറ്, പാര്‍ട്ടിപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാലും പിടിച്ചെടുത്ത് ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.
അനധികൃതവും ചട്ടവിരുദ്ധവുമായ കാര്യങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാം. പരാതികള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിന് കലക്ടറേറ്റില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. ഫോൺ: 0495-2934800, 18004254368.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

