Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ ​പ്രക്ഷോഭം -കെ.എസ്.യു

text_fields
bookmark_border
KSU
cancel

കോഴിക്കോട്: വി.സി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ ഇടപെടൽ വ്യക്തമായ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന്​ കെ.എസ്​.യു സംസ്​ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത്​ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുറത്തുപോയില്ലെങ്കിൽ കെ.എസ്​.യു പ്രക്ഷോഭത്തിനിറങ്ങും. ഇതി​െൻറ ഭാഗമായി ബുധനാഴ്​ച കാമ്പസുകളിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സി.പി.എമ്മി‍െൻറ പരമാധികാര റിപ്പബ്ലിക്കാക്കി സർവകലാശാലകളെ മാറ്റാൻ ​ശ്രമിക്കുകയാണ്​. സർവകലാശാലകളുടെ രാഷ്​ട്രീയ അതിപ്രസരം തടയാൻ ഗവർണർ ചാൻസലർ പദവിയിൽ തുടരണം. ഉമ്മൻ ചാണ്ടി സർക്കാറി​െൻറ കാലത്തെ രാഷ്​ട്രീയ സാഹചര്യമല്ല ഇന്ന് കേരളത്തിൽ. വിദ്യാഭ്യാസ മേഖല മുഴുവൻ രാഷ്​ട്രീയവത്കരിക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. സർവകലാശാലകളിലെ മുഴുവൻ നിയമനങ്ങളും പി.എസ്​.സിക്ക്​ വിടണം. പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് അനധികൃതമായി നിയമനം നൽകുന്നതിലെ പ്രത്യുപകാരം അവസാന നിമിഷം ഗവർണർക്ക് തുറന്നുപറയാൻ തോന്നിയത് വിഷയം ജനങ്ങളിലെത്തിക്കാൻ ഉപകരിച്ചു.

നിയമ വിദ്യാർഥിനി മൊഫിയ പർവീ​‍െൻറ ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ സമരം നടത്തിയ കെ.എസ്​.യു-യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ തീവ്രവാദികളാക്കാനുള്ള പിണറായി സർക്കാറി​‍െൻറ പൊലീസ്,​ യോഗി ആദിത്യനാഥി​‍െൻറ പൊലീസായി മാറിയെന്ന്​ കെ. അഭിജിത്ത് പറഞ്ഞു​. തല​ശ്ശേരിയിൽ മുസ്​ലിംകൾക്ക്​ നമസ്​കരിക്കാൻ പള്ളിയുണ്ടാകില്ലെന്ന്​ മുദ്രാവാക്യം വിളിച്ച ആർ.എസ്​.എസുകാർക്കെതിരെ കേസെടുക്കാത്തതിന്​ പൊലീസ്​ കാരണം പറഞ്ഞത്​ പരാതി കിട്ടിയില്ല എന്നായിരുന്നു. കേരള പൊലീസി​‍െൻറ നിയന്ത്രണം പിണറായി വിജയനല്ലെന്നും സംഘ്​പരിവാറിനാ​ണെന്നുമുള്ള ആരോപണം ശരിവെക്കുന്നതാണ്​ ഇത്തരം സംഭവങ്ങളെന്നും അഭിജിത്ത്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUR Bindhu
News Summary - If higher education minister does not resign, agitation: KSU
Next Story