Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കിൽ ധർമടത്ത് മത്സരിക്കുമായിരുന്നു- കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel

കണ്ണൂർ: മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരൻ. പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ സ്ഥാനാർത്ഥിയാകുമായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു.

മത്സരിക്കാന്‍ പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ തയ്യാറായിരുന്നു. മത്സരിക്കുകയും ചെയ്യും, മണ്ഡലത്തില്‍ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ യാതൊരു വിധ സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല.

കോൺഗ്രസ് തന്‍റെ ജീവനും ജീവിതവുമാണ്. കോൺഗ്രസിനായി ജീവിതം ഇൻവെസ്റ്റ് ചെയ്തയാളാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നിലനിൽക്കുന്ന കാലം വരെ മറ്റൊരു ആലോചനയില്ലെന്നും കഥകൾ ചമക്കേണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ കെ സുധാകരന്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് പിന്നീട് കെ. സുധാകരന്‍ വ്യക്തമാക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - If he had been given a three-month delay, he would have contested in Dharmadam- K. Sudhakaran
Next Story