Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​മകൻ തെറ്റുകാരനെങ്കിൽ...

​മകൻ തെറ്റുകാരനെങ്കിൽ ശിക്ഷിക്ക​ാം - വിജയൻ പിള്ള എം.എൽ.എ

text_fields
bookmark_border
​മകൻ തെറ്റുകാരനെങ്കിൽ ശിക്ഷിക്ക​ാം - വിജയൻ പിള്ള എം.എൽ.എ
cancel

തിരുവനന്തപുരം: മക​​​​​െൻറ ബിസിനസുകളെ കുറിച്ച്​ ഒന്നുമറിയില്ലെന്ന്​ ചവറ എം.എൽ.എ വിജയൻ പിള്ള. ആരോപിക്കപ്പെടുന്നതു പോലുള്ള സാമ്പത്തിക ഇടപാടുകൾ തനിക്കില്ലെന്ന്​ മകൻ പറഞ്ഞിരുന്നു. കേസുകളിൽ മകൻ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എം.എൽ.എയായതിനാൽ മനഃപൂർവം തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നും വിജയൻപിള്ള സ്വകാര്യ ചാനലിനോട്​ പറഞ്ഞു. 

മകൻ പണം നൽകാനുണ്ടെന്ന്​ രാഹുൽ കൃഷ്​ണൻ അറിയിച്ചിരുന്നു. എന്നാൽ 17 തവണയൊന്നും തന്നെ കാണാൻ വന്നിട്ടില്ല. എത്ര പണം നൽകാനുണ്ട്​  എന്നും പറഞ്ഞിരുന്നില്ല.  എന്നാൽ വിഷയത്തിൽ അച്ഛൻ ഇടപെടേണ്ടെന്ന്​ മകൻ പറഞ്ഞു. 10 കോടി രൂപ എന്നത്​ തനിക്ക്​ ആലോചിക്കാൻ പോലും പറ്റാത്ത തുകയാണ്​. പൊതു ജീവിതത്തിൽ ഇതുവരെ താൻ ആരെയും അറിഞ്ഞുകൊണ്ട്​ പറ്റിച്ചിട്ടില്ലെന്നും വിജയൻ പിള്ള പറഞ്ഞു. അറസ്​റ്റ്​ വാറണ്ടിനെ കുറിച്ച്​ താൻ അറിഞ്ഞിട്ടില്ല. ആരോപണങ്ങൾ രാഷ്​ട്രീയ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. 

ദുബൈയിലെ ജാസ്​ ടൂറിസം കമ്പനിയിൽ നിന്ന്​ 10 കോടി രൂപ കടമെടുത്ത്​ മുങ്ങിയെന്നാണ്​ വിജയൻ പിള്ളയുടെ ശ്രീജിത്തിനെതിരായ പരാതി. കമ്പനിയു​െട പാർട്​നറായ മലയാളി വ്യവസായി രാഹുൽ കൃഷ്​ണന്​ ദുബൈയിലെ യുനൈറ്റഡ്​ അറബ്​ ബാങ്കി​​​​​െൻറ പേരിൽ 10 കോടിയുടെ ​െചക്ക്​ ശ്രീജിത്ത്​ നൽകിയിരുന്നു. പണമില്ലാത്തതിനാൽ ചെക്ക്​ മടങ്ങി​െയന്ന്​ കാണിച്ച്​ രാഹുൽ നൽകിയ പരാതിയിൽ 2017 മെയ്​25ന്​ ശ്രീജിത്തിന്​ ദുബൈ കോടതി രണ്ട്​ വർഷം തടവിന്​ വിധിച്ചു. എന്നാൽ വിധി വരുന്നതിന്​ മു​േമ്പ ശ്രീജിത്ത്​ ദുബൈയിൽ നിന്ന്​ മടങ്ങുകയായിരുന്നു. 

ശ്രീജിത്തി​​​​​െൻറ പേരിൽ ചവറ പൊലീസ്​ എഫ്​.​െഎ.ആർ രജിസ്​​​റ്റർ ചെയ്​തിട്ടുണ്ട്​. മാവേലിക്കര കോടതിയിൽ സിവിൽ കേസുമുണ്ട്​.  


 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpm leadersreejithmalayalam newsMoney Launderingbinoy kodiyeriVijayan Pillai
News Summary - If He is Culprit, then Punish him Says MLA Vijayan Pillai - Kerala News
Next Story