കെ.വി. തോമസിനെ കോണ്ഗ്രസ് പുറത്താക്കിയാല് ഇടതുപക്ഷം അഭയം നല്കും -കോടിയേരി
text_fieldsകണ്ണൂര്: ആര്.എസ്.എസിനെതിരെ ശബ്ദിക്കുന്നതിന്റെ പേരില് കോണ്ഗ്രസ് പുറത്താക്കുന്നവര്ക്ക് സി.പി.എം അഭയം നല്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്.എസ്.എസ്-എസ്.ഡി.പി.ഐ ഭീകരതക്കെതിരെ സി.പി.എം കണ്ണൂര് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
പാര്ട്ടി കോണ്ഗ്രസ് സെമിനാറില് പങ്കെടുത്തതിന് കെ.വി. തോമസിനെ പുറത്താക്കിയാല് ഇടതുപക്ഷം അഭയം നല്കും. കോണ്ഗ്രസും ബി.ജെ.പിയും എസ്.ഡി.പി.ഐയും ഒക്കെ ഒന്നിച്ചാണ് കല്ല് പറിക്കാന് പോകുന്നത്. എന്നിട്ടവര് പരസ്പരം കൊല്ലുന്നു. കോണ്ഗ്രസിന് വിരോധം സി.പി.എമ്മിനോടാണ്, ആര്.എസ്.എസിനോടല്ല. സി.പി.എം വിരുദ്ധ മനോഭാവം കോണ്ഗ്രസ് അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

