Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Binoy Viswam
cancel
Homechevron_rightNewschevron_rightKeralachevron_rightജാഗ്രത...

ജാഗ്രത പാലിച്ചില്ലെങ്കിൽ ഇടത്​ പ്രസ്ഥാനങ്ങൾക്കുള്ളിലും തില്ല​േങ്കരിമാരുണ്ടാകും -ബിനോയ്​ വിശ്വം

text_fields
bookmark_border

തിരുവനന്തപുരം: കള്ളക്കടത്തുകാരോട്​ ജാഗ്രത പാലിച്ചില്ലെങ്കിൽ ഇടത്​ പ്രസ്ഥാനങ്ങൾക്കുള്ളിലും തില്ല​േങ്കരിമാരുണ്ടാകുമെന്ന്​ സി.പി.​െഎ ദേശീയ സെക്രട്ടറി ബിനോയ്​ വിശ്വം എം.പി. കള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നവരോടൊന്നും ഒരിക്കലും ഇടത്​ പ്രസ്ഥാനങ്ങൾക്ക്​ സന്ധി പാടില്ല. വിരുദ്ധമായ കാര്യങ്ങളുണ്ടായാൽ ഇടതുമൂല്യങ്ങൾക്ക്​ തളർച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

രാമനാട്ടുകര സ്വർണ കവർച്ചക്കേസി​െൻറ പശ്ചാത്തലത്തിൽ ഒരു ഒാൺലൈൻ ന്യൂസിനോട്​ പ്രതികരിക്കുകയായിരുന്നു ബിനോയ്​. പാർട്ടി സൈബർ രംഗത്തുള്ളവർ ഗുണ്ടാസംഘത്തിലും കള്ളക്കടത്തിലും ഉള്ളവരാണെന്ന പ്രതീതി സമൂഹത്തിലുണ്ടാകാൻ പാടില്ല.

തങ്ങൾ പാർട്ടിക്കുവേണ്ടി സൈബർ യുദ്ധം നടത്തുകയാണ്​, നേതാക്കളെപറ്റി ആരെങ്കിലും മിണ്ടി​പ്പോയാൽ അവരെ തെറി ​വിളിച്ച്​ വായ അടപ്പിക്കുമെന്ന്​ പറയുന്ന ഇക്കൂട്ടർ പാർട്ടിയുടെ രക്ഷകരോ മിത്രങ്ങളോ അല്ല. തട്ടിപ്പിനും കൊള്ളക്കും മറയായി സൈബർ യുദ്ധത്തെയും പാർട്ടിയെയും മാറ്റാൻ ശ്രമിക്കുന്ന ഇത്തരം പ്രവണതകൾ ഉൽപാദിപ്പിക്കപ്പെടുന്ന സാമൂഹിക അവസ്ഥയിലാണ്​ നാം ജീവിക്കുന്നത്​.

ഇത്തരം ദുഷ്​ടശക്തികൾ പാർട്ടിയുമായി ബന്ധപ്പെട്ട്​ ഒരിടത്തും തലപൊക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. ഇത്​ സി.പി.എമ്മിന്​ മാത്രമല്ല, സി.പി.​െഎ അടക്കം എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy Viswam
News Summary - If care is not taken, there will be thugs within the Left movements too - Binoy Vishwam
Next Story