Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി വീണ്ടും...

ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെടും -ബിനോയ് വിശ്വം

text_fields
bookmark_border
ബിനോയ് വിശ്വം
cancel
camera_alt

ബിനോയ് വിശ്വം

കോ​ട്ട​യം: മോ​ദി അ​ധി​കാ​ര​ത്തി​ൽ എ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് മ​ഹാ​ത്മാ ഗാ​ന്ധി​യോ​ട് പു​റ​ത്ത് നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ ആ​ശ​യ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​ണെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി പ​റ​യു​ന്ന ഹി​ന്ദു​ത്വ അ​ല്ല ഹി​ന്ദു മ​തം. അ​തി​ൽ ഹി​ന്ദു​ക്ക​ളു​ടെ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഇ​ല്ല. വീ​ണ്ടും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ അ​വ​രു​ടെ ഹി​ന്ദു രാ​ഷ്ട്രം ആ​യി​രി​ക്കും സ്ഥാ​പി​ക്ക​പ്പെ​ടു​ക. ആ​ർ.​എ​സ്.​എ​സി​ന്‍റെ ഹി​ന്ദു​ത്വ​ത്തെ അം​ഗീ​ക​രി​ച്ചാ​ൽ മു​സ്​​ലി​മി​നും ക്രി​സ്ത്യാ​നി​ക്കും രാ​ജ്യ​ത്ത് പൗ​ര​ന്മാ​രാ​യി ക​ഴി​യാം എ​ന്നാ​ണ് ബി.​ജെ.​പി പ​റ​യു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ന് ബി.​ജെ.​പി​യെ ചെ​റു​ക്കാ​നാ​വി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന സി.​പി.​എം നേ​താ​വ് വൈ​ക്കം വി​ശ്വ​ൻ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എ.​വി. റ​സ​ൽ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. വി. ​ബി. ബി​നു, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ജി​ല്ല പ്ര​സി​ഡ​ന്റും എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​റു​മാ​യ പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ജെ.​ഡി.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ മാ​ത്യു ടി. ​തോ​മ​സ്, എ​ൻ.​സി.​പി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ല​തി​ക സു​ഭാ​ഷ്, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബെ​ന്നി മൈ​ലാ​ടൂ​ർ, ആ​ർ.​ജെ.​ഡി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി തോ​മ​സ്, കോ​ൺ​ഗ്ര​സ് എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു കോ​ല​ഞ്ചേ​രി, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​സി. ജോ​സ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഗോ​പ​കു​മാ​ർ, എം.​ജെ ജേ​ക്ക​ബ്, ഐ.​എ​ൻ.​എ​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജി​യാ​സ് ക​രിം, സ​ലിം വാ​ഴ​മ​റ്റം, എം.​കെ ദി​ലീ​പ്, എം.​എം ദേ​വ​സ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Binoy VishwamHindu RashtraBJP
News Summary - If BJP comes back to power, Hindu Rashtra will be established - Binoy Vishwam
Next Story