മാധ്യമം ഹെൽത്ത് കെയറിലേക്ക് കൊടിഞ്ഞി ഐ.ഇ.സി സെക്കന്ററി സ്കൂൾ വിദ്യാർഥികളുടെ സഹായഹസ്തം
text_fieldsമാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൊടിഞ്ഞി ഐ.ഇ.സി സെക്കന്ററി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക പ്രിൻസിപ്പൽ വി. അബ്ബാസിൽ നിന്ന് ‘മാധ്യമം’ ഈവൻസ് കൺട്രി ഹെഡ് മുഹ്സിൻ. എം. അലി ഏറ്റുവാങ്ങുന്നു
കൊടിഞ്ഞി: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൊടിഞ്ഞി ഐ.ഇ.സി സെക്കന്ററി ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 1,65,240 രൂപ കൈമാറി.
പ്രിൻസിപ്പൽ വി. അബ്ബാസിൽ നിന്ന് മാധ്യമം ഈവെൻസ് കൺട്രി ഹെഡ് മുഹ്സിൻ. എം. അലി തുക ഏറ്റുവാങ്ങി. കൂടുതൽ തുക സമാഹരിച്ച ഷെസിൽ മുഹമ്മദ്, എമിൻ അജാസ്, റസിൻ, സമാ മറിയം, വി.പി. നഹാൻ, റാഹിൽ റുഷൈദ്, കെ.കെ. നയ്ഷ, ലൈത് സാബിത്, ടി. റസാൻ, സഹംഷ, ആമിന മറിയം, ഷെസിൻ, ഫഹദ് റഹീം, അമൽ ഷാൻ, എം. കെ. ഷെഫിൻ, ഹയ മെറിൻ, ആയിഷ അമാനി, ഇസ റിയാസ്, കെ. ഇഫ്റാഹർഷാദ്, എം. കെൻസ്, സി.പി. ലിസ, സ്കൂൾ ബെസ്റ്റ് മെന്റർസ് പി. കെ. ശരണ്യ, കെ. ഫൗസിയ എന്നിവർക്ക് ‘മാധ്യമം’ ഉപഹാരം നൽകി.
വൈസ് പ്രിൻസിപ്പൽ എം.കെ. അൻവർ, പി.ടി.എ പ്രസിഡന്റ് വി.കെ. സമീന, സ്കൂൾ ഹെൽത്ത് കെയർ കോഓഡിനേറ്റർ എൻ. സലാഹുദ്ദീൻ, മാധ്യമം എ.എഫ്.സി സി.വി. സലീം, ഹെൽത്ത് കെയർ ജില്ല എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ വി. അബ്ബാസ് സ്വാഗതവും ജെസ്ന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

