സർക്കാർ ഉത്തരവ് തുണയായി, പിഴവ് തിരുത്തൽ പ്രക്രിയയിലൂടെ ഇടുക്കിയിലെ വിവാദ കൈയേറ്റങ്ങൾക്ക് സാധുത
text_fieldsതൊടുപുഴ: ഭൂസർവേ നമ്പറുകളിൽ സംഭവിച്ച പിഴവ് തിരുത്താൻ അനുവദിച്ചും ഇതിന് തഹസിൽദാർമാരെ ചുമതലപ്പെടുത്തിയും സർക്കാറിറക്കിയ ഉത്തരവ് മറയാക്കി കൈയേറ്റം സാധൂകരിക്കാൻ വൻകിടക്കാരുടെ നീക്കം. സർവേനമ്പറിലെ പിഴവ് സംബന്ധിച്ച പരാതികൾ സമയബന്ധിതമായി തീർപ്പുകൽപിക്കണമെന്ന കർശന നിർദേശവുമുണ്ടായിരിക്കെ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കി സാധൂകരണമാണ് ലക്ഷ്യം. കൈയേറിയ ഭൂമിയല്ല കൈവശമുള്ളതെന്നും സർവേനമ്പർ തെറ്റായി രേഖപ്പെടുത്തുകയാണുണ്ടായതെന്നും വാദിക്കുന്ന വിവാദ കൈയേറ്റങ്ങൾക്കാണ് പുതിയ ഉത്തരവിെൻറമറവിൽ സാധുതനൽകുന്നത്. മൂന്നാർ മേഖലയിലടക്കം ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങളിൽ 30 ശതമാനത്തിലേറെ കേസുകളിലും സർവേനമ്പറിലെ പിഴവാണ് കക്ഷികൾ ഉന്നയിച്ചിട്ടുള്ളത്. ഭൂമിയുടെ സർവേ നമ്പർ മാറ്റിനൽകി ഇൗ വാദം സാധൂകരിക്കാനാണ് ശ്രമം. ഇടുക്കിയിലെ നൂറുകണക്കിന് കർഷകർക്ക് നേട്ടമാകുന്ന സർവേനമ്പറിലെ പിഴവ് തിരുത്തൽ, വിവാദ കൈയേറ്റക്കാരെയും സഹായിക്കാൻ മുഖ്യ ഭരണപക്ഷ പാർട്ടിയുടെ പിന്തുണയോടെ ചില റവന്യൂ ഉദ്യോഗസ്ഥർ മറയാക്കുകയാണ്.
നിയമപരമായി പതിച്ചുനൽകാവുന്ന ഭൂമിയുടെ സർവേനമ്പറിൽ കള്ളപ്പട്ടയം നിർമിച്ചതെന്നോ പതിച്ചുനൽകാനാകാത്ത ഭൂമിക്ക് സാധുതയുള്ള സർവേനമ്പറിൽ പട്ടയം ചമച്ചതെന്നോ കണ്ടെത്തിയ ഭൂമിക്കാണ് പിഴവ് തിരുത്തൽ പ്രക്രിയയിലൂടെ സാധുത നൽകുന്നത്. സര്‍വേനമ്പര്‍ തിരുത്തിയില്ലെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന രണ്ടരമാസം മുമ്പ് റവന്യൂ സെക്രട്ടറി ഇറക്കി ഉത്തരവിലെ കർശന നിബന്ധന രാഷ്ട്രീയ-റിസോർട്ട് മാഫിയകൾക്ക് വഴങ്ങിെയ തീരൂ എന്ന നിർബന്ധിത സാഹചര്യം സൃഷ്ടിക്കുന്നു. പട്ടയം നല്കുമ്പോള് ഉണ്ടാകുന്ന പിഴവുമൂലം തെറ്റായ സര്‍വേനമ്പര്‍ രേഖപ്പെടുത്തിയ ഭൂമിക്ക് കരമടക്കാന്‍ ഉടമകള്‍ക്ക് കഴിയാത്ത പ്രശ്നമുള്ളതിനാൽ കർഷകർക്ക് ഇൗ ഉത്തരവ് നേട്ടമാണ്. ഭൂമി വിൽപനക്ക് തടസ്സമുള്ളതും ബാങ്ക് വായ്പ കിട്ടാത്ത സാഹചര്യവും മൂലം ബുദ്ധിമുട്ടുകയാണ് നൂറുകണക്കിന് കർഷകർ. റീസർവേ നടപടി അലക്ഷ്യമായും നിരുത്തരവാദപരമായും നിർവഹിച്ച ഉദ്യോഗസ്ഥരാണ് ഇൗ സ്ഥിതി വരുത്തിവെച്ചത്. അളവ് നിർവഹിക്കാതെ വിവരങ്ങൾ രജിസ്റ്ററിൽ ചേർക്കുകയായിരുന്നു .
ഇതിെൻറമറവിൽ വ്യാജ പട്ടയങ്ങൾ വ്യാപകമായി. കൈയേറിയവർ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കിയതും ഉദ്യോഗസ്ഥരുടെ ഒത്താശേയാടെ. ഇൗ പശ്ചാത്തലത്തിലാണ് തഹസില്‍ദാര്‍മാര്‍ നേരിട്ട് ഇടപെട്ട് ഇത്തരം പരാതികൾ പരിഹരിക്കണമെന്നും അതല്ലെങ്കില്‍ അച്ചടക്കനടപടി ഉണ്ടാകുമെന്നും കാണിച്ച് റവന്യൂ സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
