ഇടുക്കി ജലാശയത്തിലിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
text_fieldsകട്ടപ്പന: ഇടുക്കി ജലാശയത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. കാല്‍വരി മൗണ്ട് ഒമ്പതാംമൈല്‍ കണ്ടത്തില്‍ ടോമിയുടെ മകന് അലനെയാണ് (15) കാണാതായത്. വെള്ളയാംകു ടി സെൻറ് ജെറോംസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
ശനിയാഴ്ച ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം അഞ്ചുരുളിയിൽ കുളിക്കാനിറങ്ങിയത്. വാഴവര മന്നാക്കുടിക്ക് സമീപം അധികമാരും എത്താത്ത സ്ഥലത്താണ് കുളിക്കാനിറങ്ങിയത്. പാറയിൽ കാൽവഴുതി ജലാശയത്തിലേക്ക് വീണ അലന് ആഴത്തിലേക്ക് താണുപോവുകയായിരുന്നു. സുഹൃത്ത് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘത്തിലും വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘത്തിെൻറ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാറയിടുക്കും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായി. തൊടുപുഴയില്‍നിന്നുള്ള സ്കൂബ ടീം ഞായറാഴ്ച തിരച്ചില്‍ തുടരും.
