കസ്റ്റഡി മരണം: ഇടുക്കി എസ്.പിയെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആരോപണവിധേയനായ കെ.ബി. വേണുഗോപാ ലിനെ ഒടുവിൽ ഇടുക്കി എസ്.പി സ്ഥാനത്തുനിന്നും മാറ്റി. കൊച്ചി ആസ്ഥാനമായ ഭീകരവിരുദ്ധ സ േനയുടെ (എ.ടി.എഫ്) എസ്.പിയായാണ് വേണുഗോപാലിനെ മാറ്റിയത്. മലപ്പുറം എസ്.പിയായിരുന് ന ടി. നാരായണനെ ഇടുക്കി എസ്.പിയായി മാറ്റി നിയമിച്ചു. എം.എസ്.പി കമാണ്ടൻറായ യു. അബ്ദു ൽ കരീമാണ് മലപ്പുറത്തെ പുതിയ എസ്.പി. ഇദ്ദേഹത്തിന് എം.എസ്.പി കമാണ്ടൻറിെൻറ അധിക ചു മതലയും നൽകിയിട്ടുണ്ട്.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ഇടുക്കി പൊലീസ് മേധാവി സ്ഥാ നത്തുനിന്നും കെ.ബി. വേണുഗോപാലിനെ സ്ഥലംമാറ്റിയത്. രാജ്കുമാർ പൊലീസ് കസ്റ്റഡിയി ലുള്ളതുൾപ്പെടെ വിവരങ്ങൾ എസ്.പിയെയും ഡിവൈ.എസ്.പിയേയും അറിയിച്ചിരുന്നെന്ന് കസ് റ്റഡിമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.െഎയും പൊലീസുകാരനും ക്രൈംബ്രാഞ് ചിന് മൊഴിയും നൽകിയിരുന്നു.
എസ്.പിയുടെ അറിവോടെയാണ് പൊലീസ് മർദനമെന്നും അ തിനാൽ അദ്ദേഹത്തെ മാറ്റണമെന്നുമുള്ള ആവശ്യം പ്രതിപക്ഷവും രാജ്കുമാറിെൻറ മാതാവും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എസ്.പിയെ മാറ്റാതിരിക്കാൻ രാഷ്ട്രീയ പിന്തു ണയുണ്ടെന്ന ആരോപണവും ഉയർന്നു. എന്നാൽ, ക്രൈംബ്രാഞ്ചിെൻറ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകളുടേയും എസ്.പിക്കെതിരെ ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വൈകീേട്ടാടെ വേണുഗോപാലിനെ ക്രമസമാധാന ചുമതലയുള്ള എസ്.പി സ്ഥാനത്തുനിന്നും മാറ്റി ഉത്തരവിറക്കിയത്.
ക്രൂരമായ കസ്റ്റഡി മർദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്നത് ക്രൂരമായ കസ്റ്റഡിമർദനമെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ വ്യക്തമാക്കിയുള്ള വസ്തുതാറിപ്പോർട്ട് അന്വേഷണസംഘം ഡി.ജി.പിക്ക് കൈമാറി. ചിട്ടിതട്ടിപ്പ് കേസിൽ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് മുതലുള്ള നടപടികളിൽ ഗുരുതര ചട്ടലംഘനം നടന്നു. പണം എവിടെയെന്ന് ചോദിച്ച് ആദ്യ രണ്ടുദിവസങ്ങളിൽ പലതവണ ക്രൂരമായി മർദിച്ചു.
എസ്.ഐ ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ നേരിട്ട് പങ്കുണ്ട്. ഇടുക്കി എസ്.പിയും കട്ടപ്പന ഡിവൈ.എസ്.പിയും അറിഞ്ഞതായി എസ്.ഐയുടെ മൊഴിയുള്ളതിനാൽ വിശദ തുടരന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് മധ്യമേഖല ഐ.ജി ഗോപേഷ് അഗർവാൾ സമർപ്പിച്ച റിപ്പോര്ട്ടില് പറയുന്നു. റിപ്പോര്ട്ടിെൻറ അടിസ്ഥാനത്തിൽ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെതിരെയും നടപടിയുണ്ടാകാനാണ് സാധ്യത. റിപ്പോർട്ട് ലഭിച്ച ശേഷം ഡി.ജി.പി മുഖ്യമന്ത്രിേയാട് കാര്യങ്ങൾ വിശദീകരിച്ചു.
തട്ടിപ്പ് സ്ഥാപനത്തിൽനിന്ന് പണം ഊറ്റാൻ പൊലീസ് ഇടപെട്ടു
തൊടുപുഴ: ഹരിത ഫിനാൻസ് തട്ടിപ്പ് സ്ഥാപനമാണെന്ന് മനസ്സിലാക്കി അവരിൽനിന്ന് പണം ഉൗറ്റാൻ പൊലീസ് നീക്കം നടത്തിയതിനു പിന്നാലെയാണ് രാജ്കുമാറിെൻറ അറസ്റ്റെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഉന്നംവെച്ച പണം ഉദ്യോഗസ്ഥർക്ക് കിട്ടാതെ വന്നതും രാജ്കുമാറിൽനിന്ന് പണം കൈപ്പറ്റുന്നവരുടെ വിവരം കൈമാറാതിരുന്നതുമാണ് വൈരാഗ്യമായത്.
പണം പോയിരുന്നിടം കണ്ടെത്താനായാൽ വലിയ വിഹിതം പ്രതീക്ഷിച്ച് ഉന്നതർ തയാറാക്കിയ തിരക്കഥയിലാണ് അനധികൃത കസ്റ്റഡിയിൽ ക്രൂരമർദനം അരങ്ങേറിയത്. എന്നാൽ, ആരെയോ ഭയപ്പെട്ടിരുന്ന രാജ്കുമാർ കൊടുംമർദനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും ‘ബോസ്’ ആരെന്ന് വെളിപ്പെടുത്തിയില്ല. ഭരണപക്ഷത്തെ മുഖ്യകക്ഷിയുടെ ഏരിയ നേതാവും പൊലീസ് ഉദ്യോഗസ്ഥനുമടക്കം ഉൾപ്പെട്ട സംഘത്തിെൻറ സംരക്ഷണം ഹരിത ഫിനാൻസിന് ലഭിച്ചിരുന്നതായാണ് സൂചന. തട്ടിപ്പ് സ്ഥാപനം പൂട്ടിക്കാതിരിക്കാൻ നെടുങ്കണ്ടം എസ്.െഎ കെ.എ. സാബു തൂക്കുപാലത്തെത്തി രാജ്കുമാറിനോട് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
കസ്റ്റഡിയിലെടുത്ത ജൂൺ 12ന് തന്നെ പണം ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്നു മനസ്സിലാക്കാൻ എസ്.െഎയുടെ നേതൃത്വത്തിൽ മർദനം തുടങ്ങി. സത്യം പറയിപ്പിക്കാൻ കുരുമുളക് സ്പ്രേയും കാന്താരി പ്രയോഗവും നടത്തി. കസ്റ്റഡിയിലെടുത്തപ്പോൾ രാജ്കുമാറിെൻറയും ശാലിനിയുടെയും പക്കൽനിന്ന് പൊലീസ് പിടിച്ചെടുത്തത് 3.03 ലക്ഷം രൂപയാണ്. എന്നാൽ, പൊലീസ് കണക്കിൽ ഇത് 1.97 ലക്ഷം രൂപയാണ്. ഇന്ധനം നിറക്കാനും ഭക്ഷണം കഴിക്കാനും മറ്റും ഇതിൽ 70,000 രൂപ പൊലീസ് ചെലവിട്ടു. രേഖയിലില്ലാത്ത 1.06 ലക്ഷം രൂപ പൊലീസുകാർ ചേർന്നു വീതിച്ചെടുത്തെന്നാണ് മൊഴി. പണം കൊണ്ടുപോയവരെ കണ്ടെത്തണമെന്ന് രാജ്കുമാർ അനധികൃത കസ്റ്റഡിയിലിരിക്കെ ഉന്നതതല സമ്മർദമുണ്ടായിരുന്നെന്നും പൊലീസുകാരുടെ മൊഴിയുണ്ട്. ഇതാണ് ക്രൂരമർദനത്തിൽ കലാശിച്ചത്.
എസ്.ഐയെ ജയിലിലേക്ക് കൊണ്ടുപോയത് ജയിൽ അധികൃതരെത്തി
ഗാന്ധിനഗർ (കോട്ടയം): രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ നെടുങ്കണ്ടം എസ്.ഐ സാബുവിനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോയത് ജയിൽ അധികൃതർ നേരിട്ടെത്തി. മജിസ്ട്രേറ്റിെൻറ അസാധാരണ ഉത്തരവിനെ തുടർന്നാണിതെന്ന് ക്രൈംബ്രാഞ്ച്. സാധാരണ ഒരു പ്രതിയെ റിമാൻഡ് ചെയ്താൽ ഏത് പൊലീസ് ആണോ കേസ് രജിസ്റ്റർ ചെയ്തത് അവർ ജയിലിൽ കൊണ്ടുപോകുകയായിരുന്നു രീതി. എന്നാൽ, കുഴഞ്ഞുവീണതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച സാബുവിെന ജയിൽ ജീവനക്കാർ നേരിട്ടെത്തിയാണ് ദേവികുളം ജയിലിലേക്ക് മാറ്റിയത്.
രണ്ടും മൂന്നും പ്രതികൾ ഒളിവിൽ; റിമാൻഡ് പ്രതികളുടെ ജാമ്യപേക്ഷ തള്ളി
പീരുമേട്: രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ സജീവ് ആൻറണിയുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. എസ്.െഎ സാബുവിെൻറ ജാമ്യാപേക്ഷ തലേന്ന് ഏറ്റുമാനൂർ കോടതിയും നിരസിച്ചിരുന്നു. ഇൗ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് ഉചിതമാകില്ലെന്നും കൊല്ലപ്പെട്ട രാജ്കുമാറിെൻറ കുടുംബാംഗങ്ങളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. രണ്ടും മൂന്നും പ്രതികളായ സിവിൽ പൊലീസ് ഓഫിസർ റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവർ ഒളിവിലാെണന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
