Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടൻമുടി: കൂട്ടക്കൊല...

മുണ്ടൻമുടി: കൂട്ടക്കൊല നടത്തിയത് മാന്ത്രികശക്തി കൈവശപ്പെടുത്താൻ

text_fields
bookmark_border
മുണ്ടൻമുടി: കൂട്ടക്കൊല നടത്തിയത് മാന്ത്രികശക്തി കൈവശപ്പെടുത്താൻ
cancel

തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടിയിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയത്​ കൊല്ലപ്പെട്ട കൃഷ്​ണ​​​​െൻറ ശിഷ്യൻ കൂടിയായ യുവമന്ത്രവാദിയും സുഹൃത്തും ചേർന്ന്​. അടിമാലി സ്വദേശിയായ മന്ത്രവാദി അനീഷ്​, തൊടുപുഴ കീരിക്കോട്​ സ്വദേശി ലിബീഷ്​ ബാബു എന്നിവരാണ്​ കൊലക്ക്​ പിന്നിൽ. ഇവരിൽ ലിബീഷി​​​​െൻറ അറസ്​റ്റ്​ ​ രേഖപ്പെടുത്തി. കാനാട്ട്​ കൃഷ്​ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ്​ കഴിഞ്ഞ തിങ്കളാഴ്​ച പുലർച്ച വീട്ടിനുള്ളിൽ​െവച്ച്​ കൊലപ്പെടുത്തി കുഴിച്ചിട്ടത്​.

കൃഷ്​ണൻ ത​​​​െൻറ മന്ത്രസിദ്ധി ആവാഹിച്ചെടുത്തെന്ന്​ വിശ്വസിച്ചാണ്​ അനീഷ്​ ഗുരുവിനെ കൊലപ്പെടുത്തിയതെന്ന്​ പൊലീസ്​ അറിയിച്ചു.​ പ്രതികൾക്ക്​ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നറിയാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുകൊണ്ടാണ്​  അനീഷി​​​​െൻറ അറസ്​റ്റ്​ വൈകുന്നതെന്നാണ്​ വിവരം. എന്നാൽ, രണ്ടുപേർ മാത്രമായാണ്​ കൃത്യം നിർവഹിച്ചതെന്ന്​ ജില്ല പൊലീസ്​ മേധാവി വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊലപ്പെടുത്തിയ ശേഷം നാലുപേരെയും ഒരുമിച്ചാണ്​ കുഴിച്ചുമൂടിയിരുന്നത്​. കൃഷ്​ണനെയും അർജുനെയും ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നടത്തിയ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ വ്യക്തമാക്കുന്നു.  

 പൂജ, മന്ത്രവാദകര്‍മങ്ങളില്‍ വര്‍ഷങ്ങളായി കൃഷ്‌ണ​​​​െൻറ സഹായിയായിരുന്നു അനീഷെന്ന്​ പൊലീസ്​ അറിയിച്ചു. മറ്റൊരാളിൽനിന്നു കൂടി മന്ത്രവാദം വശത്താക്കിയതോടെ കൃഷ്ണനെ ഒഴിവാക്കി സ്വന്തമായി മന്ത്രവാദങ്ങളിലേക്ക്​ അനീഷ്​ കടന്നു. എന്നാൽ, പൂജകൾ ഫലിക്കാതെ വന്നതോടെ മാന്ത്രികശക്തി  കൃഷ്​ണൻ ആവാഹിച്ചെടുത്തതാണെന്ന ചിന്ത വളർന്നു. കൃഷ്​ണനെ ഇല്ലാതാക്കി ശക്തി വീണ്ടെടുക്കാനും താളിയോലകൾ സ്വന്തമാക്കാനും തീരുമാനിച്ചാണ്​ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്​. 


മുന്നൊരുക്കത്തോടെ കൊല
ആറു മാസം മുമ്പ്​ തന്നെ ഇതിന്​ മുന്നൊരുക്കം ആരംഭിച്ചു. സുഹൃത്ത് തൊടുപുഴയിൽ ബൈക്ക് വർക്​ഷോപ് നടത്തുന്ന ലിബീഷുമായി അനീഷ്​ ഗൂഢാലോചന നടത്തി. കൃഷ്ണ​​​​െൻറ വീട്ടിലുള്ള കണക്കറ്റ പണവും  സ്വര്‍ണാഭരണങ്ങളും കുടുംബത്തെ വകവരുത്തിയാല്‍ തുല്യമായി വീതിച്ചെടുക്കാമെന്ന്​ വിശ്വസിപ്പിച്ച്  ലിബീഷിനെ കൂടെ കൂട്ടുകയായിരുന്നു.

കഴിഞ്ഞ 29ന്​ രാത്രി 12ഓടെ ഇരുവരും കൃഷ്ണ​​​​െൻറ വീട്ടില്‍ ഇരുമ്പ് പൈപ്പുമായി എത്തി.  ൈവെദ്യുതി ബന്ധം വി​േച്ഛദിച്ച ശേഷം ആടുകളെ ഉപദ്രവിച്ചു. ഇവയുടെ കരച്ചിൽകേട്ട്​ അടുക്കള വാതില്‍ വഴി പുറത്തിറങ്ങിയ കൃഷ്​ണനെ
ഇരുവരും ചേർന്ന്​ തലക്കടിച്ചു വീഴ്​ത്തി. ബഹളം കേട്ടെത്തിയ ഭാര്യ സുശീലയെയും ഇത്തരത്തിൽ ആക്രമിച്ചു​ കൊലപ്പെടുത്തി.  ബഹളം​േകട്ട്​ കമ്പിവടിയുമായി ഇറങ്ങി വന്ന മകൾ ആർഷ, അനീഷിനെ തലക്കടിക്കുകയും വായപൊത്താൻ ശ്രമിച്ചപ്പോൾ കൈയിൽ കടിക്കുകയും ​െചയ്​തു. മൽപിടിത്തത്തിനിടെ​ ഇരുവരും ചേർന്ന്​ ആർഷയെയും അടിച്ചുവീഴ്​ത്തി. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു മാനസിക വൈകല്യമുള്ള അർജുനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വഴുതി മാറിയതിനാല്‍  വാക്കത്തിയും കത്തിയും ഉപയോഗിച്ചാണ് ആക്രമിച്ചത്.

ഒരോരുത്തരെയും ആവർത്തിച്ച്​ കുത്തിയും വെട്ടിയും മരണം ഉറപ്പാക്കിയ ശേഷം  മൃത​േദഹങ്ങള്‍ ഒരുമിച്ച് ഒരു മുറിയിലിട്ട്​ പുലര്‍ച്ച നാലോടെ വീടും പൂട്ടി ലിബീഷി​​​​െൻറ വീട്ടിലെത്തി. പിറ്റേന്ന്​ രാത്രി 11ഒാടെ വീണ്ടും കൃഷ്​ണ​​​​െൻറ വീട്ടിലെത്തിയ ഇവർ അർജുൻ ഉണർന്നിരിക്കുന്നതാണ്​ കണ്ടത്​. അടുക്കളയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് അർജുനനെ അടിച്ചുവീഴ്​ത്തി, വീടിനു പിന്നില്‍ നാലുപേരെയും കുഴിച്ചുമൂടി. വീടിനുള്‍വശം  കഴുകി വൃത്തിയാക്കിയ ശേഷമാണ്​ ഇവർ സ്ഥലം വിട്ടത്​. പിറ്റേദിവസം അടിമാലിയില്‍ അനീഷി​​​​െൻറ വീട്ടിലെത്തി  പിടിക്കപ്പെടാതിരിക്കാന്‍ കോഴിവെട്ട് ഉള്‍പ്പെടെയുള്ള മന്ത്രവാദകര്‍മങ്ങളും നടത്തിയതായി ലിബിഷ് വെളിപ്പെടുത്തിയതായും പൊലീസ്​ അറിയിച്ചു.

 

Mundanmudi
മു​ണ്ട​ൻ​മു​ടി​യി​ൽ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ൽ പൊ​ലീ​സും ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു (ഫയൽഫോട്ടാ)
 


കൂട്ടക്കൊല: പ്രതിയുമായി തെളിവെടുപ്പ്​
തൊടുപുഴ: പ്രതി ലിബീഷുമായി പൊലീസ്​ കൊലനടന്ന മുണ്ടൻമുടിയിലെ വീട്ടിലും കാരിക്കോ​െട്ട പ്രതിയു​െട വീട്ടിലും തെളിവെടുത്തു. തിങ്കളാഴ്​ച ​ൈവകീട്ട്​​ മൂ​േന്നാടെയാണ്​ അന്വേഷണ ഉദ്യോഗസ്​ഥർ തെളിവെടുപ്പിനെത്തിയത്​. വീടിനോട്​ ചേർന്നാണ്​ ലിബീഷി​​​​െൻറ വർക്​ഷോപ്പ്​​. ലിബീഷി​​​​െൻറ വീട്ടിൽനിന്ന്​ സുശീലയും മകൾ ആർഷയും ഉപയോഗിച്ചിരുന്ന രണ്ട്​ മാല, മുറിച്ച മൂന്ന്​ വള, മോതിരം, രണ്ട്​ കമ്മൽ എന്നിവ കണ്ടെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച ഇരുമ്പുദണ്ഡും കണ്ടെടുത്തു.

മുണ്ടൻമുടി കൊല: പൊലീസ് ഉദ്യോഗസ്ഥർക്ക് റിവാർഡ്
തൊടുപുഴ: മുണ്ടൻമുടി കൊലക്കേസ്​ അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്ഥർക്ക്​ റിവാർഡ്​. നാലംഗ കുടുംബത്തെ കൊന്ന്​ കുഴിച്ചുമൂടി നാലുദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി അറസ്​റ്റ്​ ചെയ്യാൻ കഴിഞ്ഞത് നേട്ടമായതായി ഇടുക്കി ജില്ല പൊലീസ്​ മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു. തൊടുപുഴ ഡിവൈ.എസ്​.പി കെ.പി. ജോസി​​​​െൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.​െഎമാരായ ആൻറണി തോമസ്​, ടി.എ. യൂനുസ്​, എൻ.ജി. ശ്രീമോൻ, മാത്യു ജോർജ്​, അലക്​സാണ്ടർ, സാബു വർഗീസ്​ എന്നിവരടങ്ങുന്ന 40 അംഗസംഘമാണ്​ അന്വേഷിക്കുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalaylam newskambakakkanam murder caseIdukki SP
News Summary - Idukki SP expaline kambakakkanam murder case -Kerala News
Next Story