ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഡി.സി.സി യോഗത്തിൽ പ്രമേയം
text_fieldsകട്ടപ്പന: ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം. ഡി.സി.സി ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ബൂത്ത് പ്രസിഡൻറുമാരുടെ യോഗത്തിൽ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് (ഐ.എന്‍.ടി.യു.സി) സംസ്ഥാന സെക്രട്ടറി ബിജു നെടുഞ്ചേരിയാണ് പ്രമേയം അവതരിപ്പിച്ചത്.
കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി. ഉസ്മാനും ഇതിനെ പിന്താങ്ങി. സീറ്റ് ഏറ്റെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ അലംഭാവം കാട്ടുകയാണെന്നും വിമര്‍ശനമുണ്ടായി.
താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിലെ മുഖ്യ മാനദണ്ഡമെന്നും ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. സേനാപതി വേണുവും ഇബ്രാഹിംകുട്ടി കല്ലാറും പിൻമാറിയ സാഹചര്യത്തിൽ കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപിയെ ഉടുമ്പൻചോലയിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
ജില്ലയിലെ 1000 പ്രാദേശിക ഭാരവാഹികൾക്ക് ഓരോ ബൂത്തിെൻറയും ചുമതല നൽകി. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് അഞ്ച് മുതൽ കുടുംബയോഗങ്ങൾ തുടങ്ങും. യു.ഡി.എഫിലെ ഘടകകക്ഷികൾ തമ്മിലുള്ള പഞ്ചായത്തുതല ഉഭയകക്ഷി ചർച്ചകൾ അഞ്ചിന് പൂർത്തിയാക്കാനും പ്രവർത്തനങ്ങൾ ജില്ലതലത്തിൽ ഏകോപിപ്പിക്കാൻ ഇടുക്കി ജവഹർ ഭവനിൽ വാർ റൂം സജ്ജമാക്കാനും തീരുമാനിച്ചു.
ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഇ.എം. ആഗസ്തി, എ.കെ. മണി, തോമസ് രാജൻ, എം.എൻ. ഗോപി, ജോയി വെട്ടിക്കുഴി, ജോണി കുളംപള്ളി, മനോജ് മുരളി തുടങ്ങിയവർ സംസാരിച്ചു.
എ.െഎ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ, എ.െഎ.സി.സി സെക്രട്ടറി െഎവാൻ ഡിസൂസ എന്നിവർ പെങ്കടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

