ഇടുക്കി സീറ്റ്: തീരുമാനം നാളെയെന്ന് പി.ജെ. ജോസഫ്
text_fieldsതിരുവനന്തപുരം: കേരളകോൺഗ്രസ് എമ്മിലെ സീറ്റ് വിഭജന തർക്കവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെ ഉണ്ടാകു മെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. ഇടുക്കി സീറ്റിെൻറ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നാളെ തീരുമാനമറിയിക്കും. കോൺഗ്രസ് ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരള കോൺഗ്രസ് എമ്മിലെ സീറ്റ് തർക്കത്തിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്. കോട്ടയം സീറ്റ് തർക്കം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് കോൺഗ്രസ് നേതൃത്വത്തിെൻറ നിലപാട്.
ജോസഫിനെ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നും മാണി വിഭാഗത്തിലെ സീറ്റ് തർക്കം മറ്റ് സീറ്റുകളിലെ വിജയത്തെയും പ്രതികൂലമായി ബാധിക്കുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
