Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ഗവ. മെഡിക്കൽ...

ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ്​ സീറ്റിന് അനുമതി

text_fields
bookmark_border
ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ്​ സീറ്റിന് അനുമതി
cancel
Listen to this Article

തിരുവനന്തപുരം: നീണ്ട പരിശ്രമത്തിനൊടുവിൽ ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാർഥി പ്രവേശനത്തിന്​ ദേശീയ മെഡിക്കൽ കമീഷന്‍റെ അനുമതി. 100 എം.ബി.ബി.എസ് സീറ്റാണ്​ അനുവദിച്ചത്​. ഈ വര്‍ഷം ക്ലാസ്​ ആരംഭിക്കുമെന്ന്​ ആരോഗ്യ മന്ത്രി വീണാ ​ജോർജ്​ അറിയിച്ചു.

ഇടുക്കി മെഡിക്കൽ കോളജിന്​ അംഗീകാരമായതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളുടെ എണ്ണം 11 ആയി. നിലവിൽ 10​ കോളജുകളിൽ 1555 എം.ബി.ബി.എസ്​ സീറ്റാണുള്ളത്. അത്​ 1655 ആയി ഉയരും.

നേരത്തേ ഇടുക്കി മെഡിക്കൽ കോളജിൽ 2014, 15 വർഷങ്ങളിൽ 50 വിദ്യാർഥികളെ വീതം മെഡിക്കൽ കൗൺസിൽ അനുമതിയോടെ പ്രവേശിപ്പിച്ചിരുന്നെങ്കിലും 2016ൽ അംഗീകാരം ലഭിച്ചില്ല. സൗകര്യമില്ലാത്ത കോളജിൽനിന്ന്​ വിദ്യാർഥികളെ മറ്റ്​ കോളജുകളിലേക്ക്​ മാറ്റി. പിന്നീട്​ അംഗീകാരം വീണ്ടെടുക്കാനുള്ള നടപടി വൈകി. മതിയായ സൗകര്യമില്ലാതെ തുടങ്ങിയ കോളജിൽ തുടർവികസന പ്രവർത്തനങ്ങൾ നടക്കാത്തതാണ്​ അന്ന്​ തിരിച്ചടിയായത്​.

ദേശീയ മെഡിക്കൽ കമീഷൻ നിർദേശിച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയും അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചുമാണ്​ വീണ്ടും അനുമതിക്കായി കമീഷനെ സമീപിച്ചത്​. സർക്കാർ മേഖലയിലെ 1655 എം.ബി.ബി.എസ്​ സീറ്റുകൾക്ക്​ പുറമെ, 19 സ്വാശ്രയ മെഡിക്കൽ കോളജുകളിലായി 2350 എം.ബി.ബി.എസ്​ സീറ്റുകളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki Medical College
News Summary - Idukki Medical College is recognized by the National Medical Commission
Next Story