Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി മെഡിക്കൽ...

ഇടുക്കി മെഡിക്കൽ കോളജ്​;ആംബുലൻസിന്​ സാഹസിക യാത്ര

text_fields
bookmark_border
idukki medical college
cancel
camera_alt

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ആം​ബു​ല​ൻ​സ്

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആം​ബു​ല​ൻ​സി​ന്‍റെ സാ​ഹ​സി​ക യാ​ത്ര. തേ​ഞ്ഞ്​ തീ​ർ​ന്ന ട​യ​റു​ക​ളി​ൽ ആം​ബു​ല​ൻ​സ് രോ​ഗി​ക​ളു​മാ​യി പാ​യു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സി​ന്‍റെ ട​യ​റു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കും രോ​ഗി​ക​ളെ പു​തി​യ മ​ന്ദി​ര​ത്തി​ൽ​നി​ന്നും കി​ട​ത്തി​ച്ചി​കി​ത്സ​ക്ക്​ താ​ഴെ പ​ഴ​യ ബ്ലോ​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നും ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ വാ​ർ​ഡി​ൽ​നി​ന്ന്​ ഡ​യാ​ലി​സി​സി​ന് കൊ​ണ്ടു​വ​രു​ന്ന​തി​നു​മെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്ന ആം​ബു​ല​ൻ​സി​ന്‍റെ ട​യ​റാ​ണ് അ​പ​ക​ട നി​ല​യി​ലാ​യി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ധി​കൃ​ത​രാ​വ​ട്ടെ ഇ​ത്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ന്നു.

ട​യ​റു​ക​ൾ തേ​ഞ്ഞ് ഉ​ള്ളി​ലെ ക​മ്പി​ക​ൾ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​ണ്. ഇ​നി ഏ​ത് നി​മി​ഷ​വും അ​പ​ക​ട​മു​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ആ​ശ​ങ്ക​യു​യ​രു​ന്ന​ത്. ട​യ​ർ പൊ​ട്ടി​യാ​ൽ ആം​ബു​ല​ൻ​സ്​ ക​ട്ട​പ്പു​റ​ത്താ​കും. അ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കും രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​നും വാ​ഹ​ന​മി​ല്ലാ​ത്ത സ്ഥി​തി​യാ​കും.

അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​തെ ആം​ബു​ല​ൻ​സി​ന്‍റെ ട​യ​ർ മാ​റ്റി പു​തി​യ​ത്​ ഘ​ടി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki medical collegeambulance
News Summary - Idukki Medical College; Adventure for Ambulance
Next Story