Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ...

ഇടുക്കിയിൽ  റോഡിടിഞ്ഞ്​ മൂന്ന്​ കടകൾ ഡാമിലേക്ക്​ പതിച്ചു

text_fields
bookmark_border
Idukki land slide
cancel

തൊടുപുഴ: അടിമാലി- കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ഡാമിനോട്​ ചേർന്നുള്ള റോഡിടിഞ്ഞ്​ മൂന്ന്​ കടകൾ ഡാമിലേക്ക്​ പതിച്ചു. അപകട സാധ്യത കണക്കിലെടുത്ത്​ പ്രദേശത്തെ പന്ത്രണ്ട്​ കടകൾ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്​.  കടയിലുണ്ടായിരുന്നവർ റോഡിടിയുന്നത്​ കണ്ട്​ മാറിയതിനാൽ അപകടം ഒഴിവായി.

ചൊവ്വാഴ്​ച ഉച്ചക്ക്​ 12. 40 ഒാടെയാണ്​ സംഭവം. രണ്ട്​ ദിവസം​ തുടർച്ചയായി പെയ്​ത മഴയിൽ റോഡിന്​ ബലക്ഷയം സംഭവിക്കുകയായിരുന്നു.  രാവിലെ റോഡ്​ വിണ്ടുകീറിയത്​ കണ്ട്​ വ്യാപാരികൾ കരുതയലോടെ ഇരുന്നതിനാൽ​ വൻ ദുരന്തം ഒഴിവായി​.

 കനത്ത മഴയിൽ  സംഭരണ ശേഷിക്കൊപ്പമെത്തിയാൽ അണക്കെട്ട്​ തുറന്നുവിട്ടിരുന്നു. എന്നാൽ മഴ കുറഞ്ഞതിനെ തുടർന്ന്​ ഷട്ടറുകൾ തിങ്കളാഴ്​ച അടച്ചിരുന്നു. ചൊവ്വാഴ്​ച മഴ പെയ്​തില്ലെങ്കിലും മണ്ണിടിഞ്ഞ റോഡ്​ താഴേക്ക്​ പതിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLand slidedammalayalam newsIdukki News
News Summary - Idukki- landslide- Kerala news
Next Story