ഇടുക്കി ജലവൈദ്യുത പദ്ധതി: ടണലിൽ പരിശോധന
text_fieldsമൂലമറ്റം ഭൂഗർഭ പവർഹൗസ് ടണലിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
തിരുവനന്തപുരം: മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണമായും നിർത്തിവെച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം നീക്ക പ്രധാന പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള പ്രധാന ടണലും അണക്കെട്ടിൽ നിന്നുള്ള ഷട്ടർ സംവിധാനവും കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗമാണ് പരിശോധിച്ചത്. ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്നാണ് ടണലിന്റെ സുരക്ഷ വിലയിരുത്തിയത്.
ഓക്സിജന്റെ അളവ് കുറവായ ടണലിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്തായിരുന്നു പരിശോധന. ആശയവിനിമയം തടസ്സപ്പെടാതിരിക്കാൻ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി.
ഡാം സേഫ്റ്റി വിഭാഗം എക്സി. എഞ്ചിനീയർ സൈന.എസ്, അസി എക്സിക്യൂട്ടിവ് എഞ്ചിനീയർ ജൂൺ ജോയ്, അസി. എഞ്ചിനീയർമാരായ രാഹുൽ രാജശേഖരൻ, ജയപ്രകാശ്, ബൈജു എം.ബി. എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഡാം സേഫ്റ്റി വിഭാഗത്തെ മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

