ഇടുക്കിയിലെ ഇരട്ടക്കൊല: പൊലീസുകാർക്കു നേരെ കത്തിവീശി ഭീതി സൃഷ്ടിച്ച് പ്രതി -Video
text_fieldsകട്ടപ്പന: ഇടുക്കി വലിയതോവാളയിൽ ഞായറാഴ്ച രാത്രി 11 മണിയോടെ ഒപ്പം താമസിച്ച അന്തർ സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയത് അതീവ സാഹസികമായി.
കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട ഝാർഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) എന്നയാളെ സമീപത്തെ ഏലക്കാട്ടിൽ വെച്ചാണ് അർധ രാത്രിയോടെ പൊലീസ് കീഴ്പ്പെടുത്തിയത്.
പിടികൂടാൻ ചെന്ന പൊലീസ് സംഘത്തിന് നേരെ സഞ്ജയ് ബാസ്കി കത്തി വീശി ഭീകരത സൃഷ്ടിച്ചു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ പൊലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഡിവൈ.എസ്.പി എൻ.സി രാജ്‌മോഹൻ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചത്. ഝാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഷുക്ക് ലാലിൻെറ ഭാര്യ വാസന്തിയുടെ തലക്ക് വെട്ടേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

