Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ടു​ത്ത...

ക​ടു​ത്ത മ​ത്സ​ര​മു​ള്ള​​​ ഇ​ടു​ക്കി​യും ​ദേ​വി​കു​ള​വും ​ മ​ന​സ്സ്​ തു​റ​ക്കുന്നില്ല

text_fields
bookmark_border
udf ldf nda
cancel

ഇ​ടു​ക്കി​: ജില്ലയിൽ യു.​ഡി.​എ​ഫ്​​​​ മു​ൻ​തൂ​ക്കം​ ഉ​റ​പ്പി​ച്ച നി​ല​യി​ലാ​ണ്. തൊ​ടു​പു​ഴ നീ​ന്തി​ക്ക​യ​റാ​മെ​ന്ന്​ യു.​ഡി.​എ​ഫും ഉ​ടു​മ്പ​ൻ​​ചോ​ല​യി​ൽ വി​ജ​യം കൊ​യ്യാ​മെ​ന്ന്​ എ​ൽ.​ഡി.​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്നു​​. ക​ടു​ത്ത മ​ത്സ​ര​മു​ള്ള​​​ ഇ​ടു​ക്കി​യും ​ദേ​വി​കു​ള​വും ​ മ​ന​സ്സ്​ തു​റ​ന്നി​ട്ടി​ല്ല. പീ​രു​മേ​ടി​നെ ഇ​രു​മു​ന്ന​ണി​ക​ളും ഒ​പ്പം എ​ണ്ണു​ന്നു. തൊ​ടു​പു​ഴ​യി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി അ​പു ജോ​ൺ ജോ​സ​ഫ്​, അ​വ​സാ​ന ലാ​പ്പി​ന് മു​മ്പേ മു​ന്നി​ലാ​ണ്. മു​ൻ​പ് കാ​ണാ​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്​ ഇ​ക്കു​റി ഇ​ടു​ക്കി​. മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ റോ​യ് കെ.​പൗ​ലോ​സ് ഏ​റ്റു​മു​ട്ടു​ന്ന​ത്​ മ​ന്ത്രി​ ​റോ​ഷി അ​ഗ​സ്റ്റി​നോ​ടാ​ണ്​. ത​ദ്ദേ​ശ​ത്തി​ലെ മു​ന്നേ​റ്റ​മാ​ണ് യു.​ഡി.​എ​ഫി​ന്റെ പ്ര​തീ​ക്ഷ.

ക​ഴി​ഞ്ഞ നാ​ല്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൽ.​ഡി.​​ഫി​നൊ​പ്പം നി​ന്ന പീ​രു​മേ​ട്ടി​ൽ സി.​പി.​​ഐ ജി​ല്ലാ സെ​​ക്ര​ട്ട​റി സ​ലിം​കു​മാ​റി​നെ എ​തി​രി​ടു​ന്ന​ത് ര​ണ്ട്​ വ​ട്ടം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യ സി​റി​യ​ക് തോ​മ​സാ​ണ്.

നാ​ല് ത​വ​ണ​യാ​യി സി.​പി.​എം ജ​യി​ക്കു​ന്ന ദേ​വി​കു​ള​ത്ത് സി.​പി.​എം മു​ൻ എം.​എ​ൽ.​എ എ​സ്.​രാ​ജേ​ന്ദ്ര​ൻ എ​ൻ.​ഡി.​എ​ക്ക്​ വേ​ണ്ടി ക​ള​ത്തി​ലു​ണ്ട്​. നി​ല​വി​ലെ എം.​എ​ൽ.​എ എ.​രാ​ജ എ​ൽ.​ഡി.​എ​ഫി​ന്​ വേ​ണ്ടി ക​ളം​നി​റ​യു​മ്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ സു​പ​രി​ചി​ത​നാ​യ എ​ഫ്.​രാ​ജ​യാ​ണ്​​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. സി.​പി.​എം വോ​ട്ടു​ക​ൾ രാ​ജേ​ന്ദ്ര​ൻ പി​ടി​ച്ചാ​ൽ എ. ​രാ​ജ​യു​ടെ വി​ജ​യ​ത്തെ ബാ​ധി​ക്കും​.

ഉ​ടു​മ്പ​ൻ ചോ​ല​യി​ൽ മു​ൻ എം.​എ​ൽ.​എ കെ.​കെ ജ​യ​ച​ന്ദ്ര​നോ​ട് എ​തി​രി​ടു​ന്ന​ത് യു.​ഡി.​എ​ഫി​ന്റെ സേ​നാ​പ​തി വേ​ണു​വാ​ണ്. 2021ൽ ​എം.​എം മ​ണി​യോ​ട് 1109 വോ​ട്ടി​നാ​ണ് വേ​ണു തോ​റ്റ​ത്. എ​സ്.​ഐ.​ആ​റി​ലൂ​ടെ ഒ​ഴി​വാ​ക്കി​യ അ​ര ല​ക്ഷ​ത്തി​ന​ടു​ത്ത വോ​ട്ടു​ക​ൾ ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ ചോ​ല മ​ണ്ഡ​ല​ങ്ങ​ളു​ടെ വി​ധി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki DistrictKerala Assembly Election 2026
News Summary - Idukki District Politics
Next Story