ഇടുക്കി ജലനിരപ്പ് 11 ശതമാനത്തിലേക്ക്
text_fieldsമൂലമറ്റം: ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് 11.565 ശതമാനത്തിലെത്തി. വേനൽമഴയും നീരൊഴുക്കും കുറഞ്ഞതാണ് ജലനിരപ്പ് ഇത്രയും താഴാൻ കാരണം. കൂടാതെ കാലവർഷം ഉറപ്പിച്ച് ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതും ജലനിരപ്പ് തീരെ താഴാൻ കാരണമായി. നാലുവർഷം മുമ്പ് 2013 മേയിലാണ് ഇതിന് മുമ്പ് ഇത്രയും താഴ്ന്ന അവസ്ഥയിൽ ജലനിരപ്പ് എത്തിയത്. അന്നും 2301.92 അടിയായിരുന്നു ഇടുക്കി ഡാമിലെ ജലനിരപ്പ്. എന്നാൽ, ജലനിരപ്പ് ഏറെ താഴ്ന്ന ആ വർഷം സെപ്റ്റംബർ 24 ആയപ്പോഴേക്കും ഡാം ഏതാണ്ട് നിറഞ്ഞ അവസ്ഥയിൽ എത്തുകയും ചെയ്തിരുന്നു. 2301.92ൽനിന്ന് 2401.72 അടിയിലേക്കാണ് സെപ്റ്റംബറിൽ ജലനിരപ്പ് കുത്തനെ ഉയർന്നത്. മേയ് പകുതി മുതൽ മഴ ലഭിച്ച് തുടങ്ങിയതിനാൽ ഇത്തവണയും 2013 ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ്. കഴിഞ്ഞവർഷം ഇതേസമയം 2316.36 അടി ജലമുണ്ടായിരുന്നു. ഇതനുസരിച്ച് 14 അടിയുടെ കുറവാണ് ഇപ്പോഴുള്ളത്. എന്നാൽ, വൈദ്യുതി ഉപഭോഗത്തിൽ കുറവ് വന്നിട്ടില്ല. ബുധനാഴ്ചത്തെ വൈദ്യുതി ഉപഭോഗം 70.841 ദശലക്ഷം യൂനിറ്റാണ്. ബുധനാഴ്ച ഇടുക്കിയിൽ 1.2, ഇടമലയാറിൽ 12.2, ഷോളയാറിൽ 21, കക്കിയിൽ മൂന്ന്, പമ്പയിൽ 2 മില്ലിമീറ്ററും മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
