ഇടുക്കി ഡാമിൽ ഇനി 15 ശതമാനം മാത്രം ജലം
text_fieldsമൂലമറ്റം: ഇടുക്കി ഡാമിൽ അവശേഷിക്കുന്നത് സംഭരണശേഷിയുടെ 15.13 ശതമാനം ജലം മാത്രം. 2307.7 അടി ജലമാണ് ഡാമിൽ അവശേഷിക്കുന്നത്. കഴിഞ്ഞവർഷം ഇതേ സമയം 2319.8 അടി ജലം ഉണ്ടായിരുന്നു. 2013ലാണ് ഇതിന് മുമ്പ് ഇതിലും താഴെ ജലനിരപ്പ് എത്തിയത്. 2302.28 അടിയായിരുന്നു അന്നത്തെ ജലനിരപ്പ്. 1983ൽ 2280.59 അടിയിലേക്കും ജലനിരപ്പ് താണിരുന്നു. മൂലമറ്റം പവർഹൗസിലേക്ക് ജലം എത്തിക്കാൻ ആവശ്യമായ അളവിലും താഴെയായിരുന്നു അന്ന് ജലനിരപ്പ്. വൈദ്യുതി ഉൽപാദനം നിർത്തിവെക്കേണ്ട സ്ഥിതിയുണ്ടായി. കടുത്ത വേനലിനുശേഷം ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് ജലനിരപ്പ് 2401.70 അടിയിലെത്തിയതും ഇതേ വർഷമാണ്.
ഇടുക്കി ഡാമിെൻറ പരമാവധി സംഭരണശേഷി 2403.5 അടിയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു തുടങ്ങിയത് ജലനിരപ്പ് ഉയരാൻ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡ് പ്രതീക്ഷിച്ചതിലും 10 ദിവസം മുേമ്പ മഴ ലഭിച്ചത് ആശ്വാസമാണ്. മേയ് പകുതിയോടെ മഴ ലഭിക്കുമെന്നായിരുന്നു വൈദ്യുതി ബോർഡിെൻറ കണക്കുകൂട്ടൽ. മഴ ആരംഭിച്ച് വൈദ്യുതി ഉപഭോഗം കുറഞ്ഞാൽ മൂലമറ്റം പവർഹൗസിലെ ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണി ജൂൺ ആദ്യവാരം തന്നെ തുടങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
