Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി നിമിഷങ്ങൾ മാത്രം...

ഇനി നിമിഷങ്ങൾ മാത്രം ബാക്കി, ജാഗ്രതയോടെ​ കേരളം

text_fields
bookmark_border
ഇനി നിമിഷങ്ങൾ മാത്രം ബാക്കി, ജാഗ്രതയോടെ​ കേരളം
cancel

തൊടുപുഴ: ഇനി നിമിഷങ്ങൾ മാത്രം ബാക്കി, ജാഗ്രതയോടെ​ കേരളം. 10.55 ന് സൈറൺ മുഴങ്ങുന്നതോടെ ഇടുക്കി ഡാം തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റിന്​ ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും.

ഡാം തുറക്കൽ​ ഇങ്ങനെ

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ പ​രീ​ക്ഷ​ണ തു​റ​ക്ക​ൽ ഇ​ല്ലാ​തെ​യാ​ണ്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​കു​പ്പി​ലെ അ​ണ​ക്കെ​ട്ട്​ സു​ര​ക്ഷ വി​ഭാ​ഗം മെ​ക്കാ​നി​ക്ക​ൽ ഗേ​റ്റ് ഓ​പ​റേ​റ്റ​ർ സ്വി​ച്ചി​ടു​ന്ന​തോ​ടെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​െൻറ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ ഉ​രു​ക്ക്​ വ​ട​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ ആ​ദ്യം 30 സെ.​മീ ഉ​യ​ർ​ത്തി വെ​ള്ളം ഒ​ഴു​ക്കും. അ​ഞ്ചു​ മി​നി​റ്റ്​ ക​ഴി​ഞ്ഞ് വീ​ണ്ടും ഉ​യ​ർ​ത്തു​ന്ന​തോ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കും. ഷ​ട്ട​ർ ഓ​പ​റേ​റ്റി​ങ്​ മു​റി​യി​ൽ എ​ക്സി. എ​ൻ​ജി​നീ​യ​ർ, ബോ​ർ​ഡി​ലെ ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​മു​ണ്ടാ​കും.

ഇ​ല​ക്​​ട്രി​ക്​ മോ​ട്ടോ​റി​ലാ​ണ് ഷ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വി​ച്ച് ഓ​ൺ ചെ​യ്യു​മ്പോ​ൾ ക​റ​ങ്ങു​ന്ന മോ​ട്ടോ​റി​നൊ​പ്പം ഗി​യ​ർ സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും.

ച​ക്ര​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന ഗി​യ​റി​ൽ ഉ​രു​ക്കു​വ​ട​മാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ങ്ങ​ൾ ഡാ​മി​െൻറ ഷ​ട്ട​ർ​ഗേ​റ്റു​ക​ളു​മാ​യി ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ആ​വ​ശ്യാ​നു​സ​ര​ണം ഉ​യ​ർ​ത്താ​നും താ​ഴ്​​ത്താ​നും സം​വി​ധാ​ന​മു​ണ്ട്. ഷ​ട്ട​ർ 50 സെ.​മീ ഉ​യ​ർ​ത്താ​ൻ ര​ണ്ട്​ മി​നി​റ്റ്​ മ​തി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി മോ​ട്ടോ​റും വ​യ​റി​ങ്ങു​ക​ളും വ​ട​വു​മെ​ല്ലാം എ​ണ്ണ​യി​ട്ട്​ മി​നു​ക്കി​.

Show Full Article
TAGS:Idukki Dam 
News Summary - Idukki Dam will be opened soon
Next Story