Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡാമുകൾ തുറക്കുന്നു;...

ഡാമുകൾ തുറക്കുന്നു; തീരങ്ങളിൽ കനത്ത ജാഗ്രത

text_fields
bookmark_border
idukki-dam
cancel
camera_alt

ഇടുക്കി ജലസംഭരണി നിറഞ്ഞ നിലയിൽ

തൊടുപുഴ: വൃഷ്​ടിപ്രദേശത്തെ ശക്​തമായ മഴയെത്തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന ഇടുക്കി അണക്കെട്ട്​ ചൊവ്വാഴ്ച തുറക്കും. രാവിലെ 11ന്​ ചെറുതോണി ഡാമി​െൻറ രണ്ട്​ ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ്​ തീരുമാനം. പെരിയാറി​െൻറ ഇരുകരകളിലുമുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​. കൂടാതെ, പത്തനംതിട്ട പമ്പ ഡാം ചൊവ്വാഴ്​ച പുലർച്ചെ തുറക്കും.

പമ്പ ഡാമി​െൻറ രണ്ടു ഷട്ടറുകള്‍ പുലര്‍ച്ച അഞ്ചിന് ശേഷമാണ് തുറക്കുക. ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെൻറീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പ നദിയിലേക്ക് ഒഴുക്കും. പമ്പ ഡാം കൂടി തുറക്കുന്നതോടെ പമ്പ നദിയിൽ ജലനിരപ്പ്​ വലിയ തോതിൽ ഉയരും. ഇടുക്കി കഴിഞ്ഞാൽ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്. 2018ലെ മഹാപ്രളയത്തി​െൻറ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്പ്​ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നതെന്ന്​ മന്ത്രി കെ. രാജൻ പറഞ്ഞു. വെള്ളം കയറുന്ന ഭാഗങ്ങളിൽനിന്ന്​ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്​.

വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പി​െൻറ മുന്നറിയിപ്പ്​ കണക്കിലെടുത്താണ്​ ഇടുക്കി അണക്കെട്ട്​ തുറക്കുന്നതെന്ന്​ ജലവിഭവ മന്ത്രി റോഷി അഗസ്​റ്റ്യൻ പറഞ്ഞു. 2403 അടിയാണ്​ അണക്കെട്ടി​െൻറ പൂർണ സംഭരണശേഷി. തിങ്കളാഴ്​ച വൈകീട്ട്​ ഏഴ്​ വരെയുള്ള കണക്ക്​ പ്രകാരം 2397.56 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയു​െട 93.65 ശതമാനമാണ്​. 2396.86 അടി കടന്നതിനെത്തുടർന്ന്​ തിങ്കളാഴ്​ച രാവിലെ ഏഴിന്​ കലക്​ടർ ഒാറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. രാത്രിയോടെ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു.

അണക്കെട്ട്​ തുറക്കുന്നതി​െൻറ ഭാഗമായി ശക്​തമായ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്​. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകൾ അനാവശ്യമായി പെരിയാറിൽ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി. ഇടുക്കി താലൂക്കിലെ അഞ്ച്​ വില്ലേജുകളിലായി 64 കുടുംബങ്ങളിലെ 222 പേരെ മാറ്റി പാര്‍പ്പിച്ചു. ക്യാമ്പുകള്‍ തുറക്കാൻ പ്രദേശത്തെ സ്‌കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യൂ വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്​റ്റിനും ഉന്നതോദ്യോഗസ്​ഥരും ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki damheavey rainidukki dam water level
News Summary - Idukki Dam will be opened. Red alert on the dam at 6 pm
Next Story