Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി അണക്കെട്ട്...

ഇടുക്കി അണക്കെട്ട് ജലനിരപ്പ് 50 ശതമാനത്തിൽ; മഴ മുന്നറിയിപ്പില്ല, കള്ളക്കടൽ ജാഗ്രത നിർദേശം

text_fields
bookmark_border
ഇടുക്കി അണക്കെട്ട് ജലനിരപ്പ് 50 ശതമാനത്തിൽ; മഴ മുന്നറിയിപ്പില്ല, കള്ളക്കടൽ ജാഗ്രത നിർദേശം
cancel
camera_alt

ഫയൽ ഫോട്ടോ


മൂ​ല​മ​റ്റം/തിരുവനന്തപുരം: ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഞാ​യ​റാ​ഴ്​​ച ഡാ​മി​ലെ ജ​ല​നി​ര​പ്പ് 49.58 ശ​ത​മാ​ന​വും 2354.40 അ​ടി​യു​മാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 21 ശ​ത​മാ​നം ജ​ലം ഇ​ത്ത​വ​ണ കു​റ​വാ​ണ്. ആ​ഗ​സ്സ് ഒ​ന്നി​ന് അ​ണ​ക്കെ​ട്ടി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത് 33 ശ​ത​മാ​നം ജ​ലം മാ​ത്ര​മാ​യി​രു​ന്നു.

പി​ന്നീ​ട് ല​ഭി​ച്ച ക​ന​ത്ത മ​ഴ​യാ​ണ് അ​തി​വേ​ഗം ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. ഈ ​മാ​സം ഇ​തു​വ​രെ 14.78 അ​ടി ജ​ലം അ​ണ​ക്കെ​ട്ടി​ൽ ഉ​യ​ർ​ന്നു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ൽ എ​ല്ലാം കൂ​ടി 52 ശ​ത​മാ​നം ജ​ല​മാ​ണു​ള്ള​ത്. ഇ​ത് ഉ​പ​യോ​ഗി​ച്ച് 2138.63 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച വൈകീട്ട്​ 5.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക്​ 2.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ തിരമാലകൾ ഉയരാം. നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മഴ മുന്നറിയിപ്പ്​ നൽകിയിട്ടില്ല.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്​ച മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്​. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki damWind AlertSea Surgewater level rise
News Summary - ഇടുക്കി അണക്കെട്ട് ജലനിരപ്പ് 50 ശതമാനത്തിൽ
Next Story