Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കി ഡാമിലെ ജലനിരപ്പുയരുന്നു

text_fields
bookmark_border
ഇടുക്കി ഡാമിലെ ജലനിരപ്പുയരുന്നു
cancel

ഇടുക്കി: നീരൊഴുക്ക്​ കുറയാത്തതിനെ തുടർന്ന്​ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്നു​. 2393 അടിയാണ്​ ഡാമിലെ ഇന്നത്തെ ജലനിരപ്പ്​. ജലനിരപ്പ്​ 2400 അടിയിലെത്തിയാൽ ഡാമി​​​​െൻറ ഷട്ടറുകൾ തുറക്കുമെന്നാണ്​​ കെ.എസ്​.ഇ.ബി അറിയിച്ചിരിക്കുന്നത്​. 2403 അടിയാണ്​ ഇടുക്കി ഡാമിലെ പരമാവധി സംഭരണശേഷി.

അതേ സമയം ഇടുക്കി ഡാം തുറന്നാൽ  എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സം എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടത്താൻ സർക്കാർ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുള്ളിലെ കെട്ടിടങ്ങളെ സംബന്ധിച്ച വിവരം  ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്​. ഇവിടെ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരമാണ് ശേഖരിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Idukki dam shutter opening-Kerala news
Next Story