Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ​ഡാം നാളെ...

ഇടുക്കി ​ഡാം നാളെ വീണ്ടും തുറന്നേക്കും

text_fields
bookmark_border
ഇടുക്കി ​ഡാം നാളെ വീണ്ടും തുറന്നേക്കും
cancel

തൊടുപുഴ: വൃഷ്​ടി പ്രദേശത്ത്​ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ്​ ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട്​ നാല്​ മണിക്ക്​ ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകൾ തുറക്കുക.

100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന്​ അധികൃതർ അറിയിച്ചു. ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ 2398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നി​ല​വി​ൽ 139 അ​ടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇടുക്കി ഡാമിന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കി​ട്ടും രാ​ത്രി​യി​ലും ശ​ക്ത​മാ​യ മ​ഴ ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki dam
News Summary - Idukki Dam may reopen tomorrow
Next Story