Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി അണക്കെട്ടിലെ...

ഇടുക്കി അണക്കെട്ടിലെ രണ്ട്​ ഷട്ടറുകൾ അടച്ചു; ഒരു ഷട്ടർ 40 സെന്‍റീമീറ്ററിലേക്ക് ഉയർത്തി

text_fields
bookmark_border
idukki dam
cancel
camera_alt

ഇടുക്കി ഡാമിന്‍റെ ഷട്ടർ തുറന്നതിനെ തുടർന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നു

തൊടുപുഴ: ചൊവ്വാഴ്​ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമി​െൻറ രണ്ട്​ ഷട്ടറുകൾ അടച്ചു. രണ്ട്, നാല്​ ഷട്ടറുകളാണ്​ ഉച്ചക്ക് ഒരു മണിയോടെ അടച്ചത്. ഇതോടൊപ്പം മൂന്നാം നമ്പർ ഷട്ടർ നിലവിലെ 35 സെന്‍റീമീറ്ററിന്​ നിന്ന്​ 40 സെന്‍റീമീറ്ററിലേക്ക് ഉയർത്തി. രാവിലെ നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകൾ അടക്കാൻ​ തീരുമാനിച്ചത്.

2403 അടിയാണ്​ അണക്കെട്ടി​െൻറ പൂർണ സംഭരണശേഷി. നിലവിൽ 2398.20 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ 94.37 ശതമാനമാണ്​. അണക്കെട്ടിൽ ഒാറഞ്ച്​ അലർട്ടാണ്​ നിലവിലുള്ളത്​.

ജലനിരപ്പ്​ 2398.08 അടിയായതിനെ തുടർന്ന്​ ചൊവ്വാഴ്​ച രാവിലെ 11നാണ്​ മൂന്ന്​ ഷട്ടറുകൾ 35 സെൻറിമീറ്റർ വീതം തുറന്നത്​. മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്​ ഒഴുക്കിയത്​.

ഇടുക്കി ജലാസംഭരണിയിലേക്കുള്ള നീരോഴുക്ക് കുറഞ്ഞതിനാലും കാലാവസ്​ഥ അനുകൂലമായതിനാലും ആണ്​ തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കുറക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki damheavy rain
News Summary - Idukki Dam closes two shutters; A shutter can be raised to 40 cm
Next Story