ഇടുക്കി: മുരിക്കാശ്ശേരി വാത്തിക്കുടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറിന് നേരെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻറ് ശ്രീജയുടെ ദേഹത്ത് ഭർത്താവ് അനിൽ ആസിഡ് ഒഴിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയ ശ്രീജക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും പരിക്കേറ്റ ശ്രീജയെ ആദ്യം മുരിക്കാശേരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.