ഇഡലിത്തട്ട് കൈവിരലിൽ കുടുങ്ങി: രണ്ടര വയസ്സുകാരിക്ക് രക്ഷകരായി അഗ്നിശമന സേന
text_fieldsചായ്യോം ബസാറിൽ താമസിക്കുന്ന രണ്ടര വയസ്സുകാരിയുടെ കൈവിരലിൽ കുടുങ്ങിയ ഇഡലിത്തട്ട് അഗ്നിശമന സേന മുറിച്ചുമാറ്റുന്നു
നീലേശ്വരം: അബദ്ധത്തിൽ ഇഡലിത്തട്ടിൽ കൈവിരൽ കുടുങ്ങിയ രണ്ടര വയസ്സുകാരിക്ക് കാഞ്ഞങ്ങാട് അഗ്നിരക്ഷ സേന രക്ഷകരായി. നീലേശ്വരം ചായ്യോം ബസാറിൽ വാടകവീട്ടിൽ താമസിക്കുന്ന കർണാടക സ്വദേശി ലാല്ലേ പട്ടേലിെൻറ മകളാണ് ഇതുമൂലം മണിക്കൂറോളം വേദനകൊണ്ട് പുളഞ്ഞത്.
പാത്രത്തിൽ കുടുങ്ങി വിരൽ നീരുവെച്ചു തുടങ്ങി മണിക്കൂറുകളോളം കുട്ടി വേദനകൊണ്ട് കരഞ്ഞു. കുട്ടിയുടെ വിരൽ മാറ്റാനുള്ള മാതാപിതാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന മണ്ണുമാന്തിയന്ത്രത്തിെൻറ ഉടമസ്ഥനെ സമീപിച്ചു. ഇയാൾ ഉടൻ കാറിൽ കുട്ടിയെയും എടുത്ത് കാഞ്ഞങ്ങാട് അഗ്നി രക്ഷാനിലത്തിലേക്കു കുതിച്ചു.
ഇതിനിടെ ഇവർ അഗ്നിശമന സേനയെ വിളിച്ചറിയിച്ചിരുന്നു. കാഞ്ഞങ്ങാട് അഗ്നിശമനരക്ഷ നിലയത്തിൽ ചൊവ്വാഴ്ച രാത്രി എ േട്ടാടെ കുട്ടിയെ എത്തിച്ചു. കുട്ടിയുടെ കൈവിരലിൽ കുടുങ്ങിയ തട്ട് മുക്കാൽ മണിക്കൂറോളം പരിശ്രമിച്ച് സേനാംഗങ്ങൾ മുറിച്ചുനീക്കുകയായിരുന്നു.